• 27 May 2020
  • 01: 52 AM
Latest News arrow

ലോക്ക്ഡൗണില്‍ നേട്ടമുണ്ടാക്കി രാജ്യത്തെ ടെലികോം കമ്പനികള്‍; വരുമാനത്തില്‍ 15 ശതമാനത്തിന്റെ വര്‍ധനവ്

ന്യൂഡല്‍ഹി: കൊവിഡ്-19 രോഗബാധയുടെ വ്യാപനം തടയാന്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ സര്‍വ്വ മേഖലകളെയും തകര്‍ത്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിനിടയിലും നേട്ടമുണ്ടാക്കുകയാണ് ടെലികോം മേഖല. ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയുന്നത് കാരണം ഡേറ്റ ഉപയോഗത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതാണ് ടെലികോം കമ്പനികള്‍ക്ക് ചാകരയായത്. 

സാധരണ രീതിയില്‍ ഓരോ മാസവും 25 ലക്ഷത്തോളം പുതിയ ഉപയോക്താക്കളെ ടെലികോം കമ്പനികള്‍ക്ക് ലഭിയ്ക്കും. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ 5 ലക്ഷം പുതിയ ഉപയോക്താക്കളെ മാത്രമാണ് ടെലികോം കമ്പനികള്‍ക്ക് ലഭിച്ചത്. എന്നിട്ടും മാര്‍ച്ച് മാസത്തില്‍ മാത്രം വരുമാനത്തില്‍ 15 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ജനുവരി മാര്‍ച്ച് പാദത്തില്‍ ടെലികോം കമ്പനികള്‍ക്ക് ഉപയോക്താക്കളില്‍ നിന്നും ലഭിച്ച ശരാശരി വരുമാനം 140-145 രൂപയായി ഉയര്‍ന്നിട്ടുണ്ട്. നേരത്തെ ഇത് 120 രൂപയായിരുന്നു. 

Editors Choice