• 25 Jan 2021
  • 06: 25 AM
Latest News arrow

വൈറസുകളെ നശിപ്പിക്കാന്‍ ടോര്‍ച്ചുമായി വിദ്യാര്‍ത്ഥികള്‍; ചുക്കാന്‍പിടിച്ചത് പിതാവ്

മുംബൈ: വൈറസുകളെ നശിപ്പിക്കാന്‍ കഴിയുന്ന അള്‍ട്രാവയലറ്റ് ടോര്‍ച്ച് നിര്‍മ്മിച്ച് ഔറംഗബാദ് സ്വദേശികളായ പിതാവും മക്കളും. ചെറിയ വസ്തുക്കളെ അണുവിമുക്തമാക്കാന്‍ കഴിയുന്ന ടോര്‍ച്ചാണ് കോലാപൂര്‍ ശിവജി സര്‍വ്വകലാശാലയിലെ പ്രൊഫസറായ ഡോ. ആര്‍ജി സോനക് വാഡെയും മക്കളായ അനിതും പൂനവും നിര്‍മ്മിച്ചെടുത്തിരിക്കുന്നത്.

16-33 വാട്‌സ് ലൈറ്റുകള്‍ ഉപയോഗിച്ചാണ് ഉപകരണത്തിന്റെ പ്രവര്‍ത്തനം. മൊബൈല്‍ ഫോണുകള്‍, കീബോര്‍ഡുകള്‍, വാതില്‍ പിടികള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഈ ഉപകരണമുപയോഗിച്ച് വൈറസ് വിമുക്തമാക്കാന്‍ കഴിയുമെന്നാണ് ഡോ. വാഡെയും മക്കളും അവകാശപ്പെടുന്നത്. അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് അണുവിമുക്തമാക്കിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഭക്ഷ്യയോഗ്യമാണെന്നും അണുവിമുക്തമാക്കുന്നതിന് ഉപയോഗിക്കുന്ന റേഡിയേഷന്‍ ഒരു തരത്തിലും ഭക്ഷണപദാര്‍ത്ഥത്തെ ബാധിക്കില്ലെന്നും ഇവര്‍ വിശദീകരിക്കുന്നു. മുംബൈയിലെ ഒരു സ്വകാര്യ സ്ഥാപനവുമായി സഹകരിച്ചാണ് ഉപകരണം വികസിപ്പിച്ചെടുത്തത്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഷിങ്ടണ്‍ സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ പരീക്ഷണങ്ങളില്‍ ഭക്ഷണത്തിലൂടെ പടരുന്ന അണുക്കളെ പ്രകാശ രശ്മികള്‍ ഉപയോഗിച്ച് പ്രതിരോധിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. 

ഔറംഗബാദിലെ ദീന്‍ ദയാല്‍ ഉപാധ്യായ കൗശല്യ കേന്ദ്രയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അനികേത്. പൂണെയിലെ ആഭാസാഹേബ് ഗാര്‍വാരെ കോളേജിലെ രണ്ടാം വര്‍ഷ മൈക്രോബയോളജി വിദ്യാര്‍ത്ഥിയാണ് പൂനം.