• 25 May 2020
  • 08: 28 PM
Latest News arrow

22 വയസ്സുകാരനെ പ്രണയിച്ച് നെയ്മറുടെ അമ്മ; ആശംസകളുമായി ആദ്യ ഭര്‍ത്താവും മകനും

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മറിന്റെ അമ്മ നദീനെ ഗോണ്‍സാല്‍വസ് സാന്തോസ് തന്റെ മകനേക്കാള്‍ ആറ് വയസ്സ് കുറഞ്ഞ ചെറുപ്പക്കാരനുമായി പ്രണയത്തില്‍. നദീനെ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. നെയ്മറുടെ കടുത്ത ആരാധകനും കംപ്യൂട്ടര്‍ ഗെയിമറും മോഡലുമായ തിയാഗോ റാമോസിനെയാണ് നദീനെ തന്റെ പങ്കാളിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ''ചില കാര്യങ്ങള്‍ നമ്മുക്ക് വിശദീകരിക്കാനാകില്ല, ജീവിക്കാനെ സാധിക്കൂ...'' എന്നാണ് റാമോസുമായുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നദീനെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

നദീനെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് നെയ്മറും പിതാവും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. അടുത്തിടെ നെയ്മറിന്റെ ജന്‍മദിന പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ റാമോസും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. 

നെയ്മറിന്റെ പിതാവും ഏജന്റുമായ വാഗ്നര്‍ റിബെയ്‌റോയുമായി 2016 മുതല്‍ വേര്‍പിരിഞ്ഞ് താമസിക്കുകയാണ് 52 കാരിയായ നദീനെ. 25 വര്‍ഷത്തോളം നീണ്ട വിവാഹബന്ധമാണ് ഇരുവരും വേര്‍പ്പെടുത്തിയത്. 

Editors Choice