ഡോ.പി.എ ലളിത അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ഗൈനക്കോളജിസ്റ്റും, എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍ ആൻഡ് യൂറോളജി ചെയര്‍പേഴ്സണുമായ ഡോ.പി.എ ലളിത അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന ലളിത ഡോക്ടര്‍ ഞായറാഴ്ച വൈകീട്ടാണ് അന്തരിച്ചത്.
എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍ ആൻഡ് യൂറോളജി സെന്ററിന്റെ മാനേജിംഗ് ഡയറക്ടര്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സംസ്ഥാന വനിതാ വിഭാഗത്തിന്റെ സ്ഥാപക ചെയര്‍പേഴ്സണ്‍. ഐ.എം.എ. കോഴിക്കോട് ബ്രാഞ്ച് സെക്രട്ടറി, പ്രസിഡന്റ്, അബലാ മന്ദിരത്തിന്റെ ഉപദേശക സമിതി ചെയര്‍പേഴ്സണ്‍, ജുവനൈല്‍ വെല്‍ഫയര്‍ ബോര്‍ഡ് അംഗം, ഇന്ത്യാവിഷന് ന്യൂസ് ചാനലിന്റെ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
അഞ്ച് പുസ്തകങ്ങളും നിരവധി ലേഖനങ്ങളും ലളിത ഡോക്ടർ എഴുതിയിട്ടുണ്ട്. 'മനസ്സിലെ കൈയൊപ്പ്', 'മരുന്നുകള്‍ക്കപ്പുറം', 'പറയാനുണ്ടേറെ', 'മുഖങ്ങള്‍ അഭിമുഖങ്ങള്‍', 'കൗമാരം അറിയേണ്ടതെല്ലാം' എന്നിവയാണ് പുസ്തകങ്ങള്‍.
സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്നം അവാര്‍ഡ്, 2006-ല്‍ ഐ.എം.എയുടെ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്കാരം, ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ അവാര്‍ഡ്, ഡോക്ടര്‍ രാജേന്ദ്ര പ്രസാദ് ഫൗണ്ടേഷന്റെ പ്രസാദ് ഭൂഷണ് അവാര്‍ഡ്, ഐ.എം.എ വനിതാവിഭാഗത്തിന്റെ 2014-ലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം, 2012-ലെ മികച്ച ഡോക്ടര്‍ക്കുള്ള കാലിക്കറ്റ് ലയണ്‍സ് ക്ലബ് അവാര്‍ഡ്, മാനവ സംസ്കൃതി കേന്ദ്ര അവാര്‍ഡ്, പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം, 2015-ല്‍ ഡോ.പല്‍പ്പു സ്മാരക അവാര്‍ഡ്, കൈരളി ടി.വിയുടെ ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ്, ധന്വന്തരി പുരസ്കാരം, സി.എച്ച് ചാരിറ്റബില്‍ സൊസൈറ്റിയുടെ 2020-ലെ പ്രഥമ കര്‍മ്മശ്രീമതി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
ചേര്‍ത്തല സ്വദേശിനിയായ ലളിത ഡോക്ടർ കോഴിക്കോട് നടക്കാവിലായിരുന്നു താമസം. ചേര്‍ത്തലക്കാരായ അയ്യാവു ആചാരിയുടേയും, രാജമ്മയുടേയും മകളാണ്. മലബാര്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.വി.എന്‍ മണിയാണ് ഭര്‍ത്താവ്. ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടറായ മിലി മണി മകളാണ്.
മൃതദേഹം മലബാര്‍ ഹോസ്പിറ്റല്‍ ന്യൂ ബ്ലോക്കില്‍ സൂക്ഷിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് കോഴിക്കോട് നടക്കാവിലെ വസതിയിലേക്ക് കൊണ്ടുപോകും. വൈകീട്ട് നാലിന് വെസ്റ്റ്ഹില്‍ ശ്മശാനത്തിലാണ് സംസ്കാരം. 'കൊവിഡ്-19' പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ പൊതുദര്‍ശനം ഉണ്ടാവില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍