സൗദിയിൽ കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി

റിയാദ്: 'കൊവിഡ്-19' വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടിയതായി സൗദി ഭരണാധികാരി സല്മാന് രാജാവ് ഉത്തരവിട്ടു. മാര്‍ച്ച് 23-ന് ആരംഭിച്ച 21 ദിവസത്തെ കര്‍ഫ്യൂ നടപടി ശനിയാഴ്ച അര്‍ദ്ധരാത്രി അവസാനിക്കുന്നതിനു തൊട്ടുമുമ്പാണ് രാജാവ് ഉത്തരവ് പുറപ്പെടുവിച്ചത്.
രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് സല്മാന് രാജാവ് കര്‍ഫ്യൂ നീട്ടാന്‍ തീരുമാനിച്ചത്. കര്‍ഫ്യൂവിനോടനുബന്ധിച്ച് പ്രഖ്യാപിച്ച നിയന്ത്രണങ്ങളും യാത്രാ നിരോധനവും തുടരും.
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രാകാരം 'കൊവിഡ്-19' ബാധിതരുടെ എണ്ണം രാജ്യത്ത് 3,651 ആയി ഉയര്‍ന്നു. 47 പേര് 'കൊവിഡ്-19' ബാധിച്ച് മരിച്ചു.
RECOMMENDED FOR YOU
Editors Choice