• 18 Aug 2022
  • 12: 31 PM
Latest News arrow

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാൻ; ഇന്ത്യ തിരിച്ചടിച്ചു; വിഡിയോ

ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യൻ അതിർത്തിയിൽ പാക്കിസ്ഥാന്റെ ആക്രമണം. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ കേരന്‍ സെക്ടറില്‍ രണ്ടിടത്താണ് പാക്കിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ സുരക്ഷാസേന തിരിച്ചടിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായത്. ഇതേത്തുടർന്ന് ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാൻ തീവ്രവാദ ക്യാമ്പുകളും ഗണ്‍പൊസിഷനുകളും തകര്‍ത്തു. ഗണ്‍ ഏരിയ, ടെററിസ്റ്റ് ലോഞ്ച് പാഡ് എന്നിവ ലക്ഷ്യമിട്ടാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്.

പാക് ഭാഗത്ത് കനത്ത നാശനഷ്ടമുണ്ടായെന്ന് ശ്രീനഗറിലെ പ്രതിരോധ വക്താവ് അറിയിച്ചു. ഇന്ത്യ പ്രത്യാക്രമണം നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടു.