• 25 May 2020
  • 08: 40 PM
Latest News arrow

സൗദിയിൽ 'കൊവിഡ്-19' ബാധിതരുടെ എണ്ണം മൂവായിരം കടന്നു, മരണം 44; യുഎഇയില്‍ 2,900 പേര്‍ക്ക് രോഗബാധ, 174 മരണം

റിയാദ്: സൗദി അറേബ്യയില്‍ 'കൊവിഡ്-19' ബാധിതരുടെ എണ്ണം മൂവായിരം കടന്നു. വ്യാഴാഴ്ച  മാത്രം 355 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,287 ആയി ഉയര്‍ന്നു. മൂന്ന് മരണവും വ്യാഴാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മരണ സംഖ്യ 44 ആയി. 35 പേര്‍ക്ക് ഇന്ന് രോഗം ഭേദമായെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിയാദില്‍ മാത്രം വ്യാഴാഴ്ച 83 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ ആകെ രോഗികളുടെ എണ്ണം 878 ആയി. മദീനയില്‍ 420 ഉം മക്കയില്‍ 631 ഉം ആണ് രോഗികളുടെ എണ്ണം. ജിദ്ദയില്‍ 45 പുതിയ കേസുകളടക്കം രോഗസംഖ്യ 477 ആയി. തബൂക്കില്‍ 26 പുതിയ കേസുകളും ഖതീഫില്‍ പത്ത് പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

യുഎഇയില്‍ 2,900 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 3 പേർ മരിച്ചു.   174 മരണമാണ് യുഎഇയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

 

Editors Choice