• 25 May 2020
  • 08: 10 PM
Latest News arrow

അമേരിക്കയില്‍ ദമ്പതികളടക്കം 4 മലയാളികൾ കൂടി മരിച്ചു; മരിച്ച മലയാളികളുടെ എണ്ണം 28 ആയി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ 'കൊവിഡ്-19' ബാധിച്ച് 4 മലയാളികള്‍ കൂടി മരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം 28 ആയി.

അമേരിക്കയില്‍ ഇന്നലെ മരിച്ചവരില്‍ മലയാളി ദമ്പതികളും ഉള്‍പ്പെടുന്നു. പത്തനംതിട്ട സ്വദേശി സാമുവല്‍ (83), അദ്ദേഹത്തിന്‍റെ ഭര്യ മേഴ്സി സാമുവല്‍ എന്നിവരാണ് മരിച്ചത്.  12 മണിക്കൂറിന്‍റെ ഇടവേളകളിലാണ് സാമുവലും മേരി സാമുവലും മരിച്ചത്. കടുത്ത ന്യുമോണിയ ബാധയെ തുടര്‍ന്നാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് കൊവിഡ് ആണെന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീ-കരണം വന്നിട്ടില്ല. സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും, ഫലം പുറത്ത് വരുന്നതിനായി കാത്തിരിക്കുകയാണെന്നും ബന്ധുക്കള്‍ അറിയിച്ചു.

കോട്ടയം മണിമല സ്വദേശി ത്രേസ്യാമ്മ പൂങ്കുടി(71) എന്ന മലയാളിയുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലെ മുന്‍ ജീവനക്കാരനും റോക്‌ലാന്‍ഡ് കൗണ്ടി വാലി കോട്ടജിലെ താമസക്കാരനുമായ മാത്യു ജോസഫ് (78) 'കൊവിഡ്-19' ബാധിച്ച് മരിച്ചിരുന്നു.

Editors Choice