• 25 May 2020
  • 08: 49 PM
Latest News arrow

'കൊവിഡ്-19' ഇതുവരെ കൊണ്ടുപോയത് ഒരു ലക്ഷത്തോളം ജീവനുകൾ

വൈറസ് ബാധിതരിൽ നാലിൽ ഒന്ന് അമേരിക്കയിൽ

വാഷിങ്ങ്ടൻ: ലോകത്ത് 'കൊവിഡ്-19' ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുന്നു. ഇരുന്നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി 95,722 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  രോഗബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു.

മരണ നിരക്കില്‍ ഇറ്റലി ആണ് മുന്നില്‍. 18,279 പേരാണ് ഇറ്റലിയിൽ ഇതുവരെ 'കൊവിഡ്-19' ബാധിച്ച് മരിച്ചത്. വൈറസ് രോഗബാധിതരുടെ എണ്ണം 1,43,626 ആയി . ഇന്നലെ മാത്രം 610 പേരാണ് ഇറ്റലിയില്‍ 'കൊവിഡ്-19' ബാധിച്ച് മരിച്ചത്.

അമേരിക്കയിലും കൂട്ട മരണങ്ങള്‍ തുടരുകയാണ്. 1,900 പേരാണ് വ്യാഴാഴ്ച മാത്രം അമേരിക്കയില്‍  'കൊവിഡ്-19' ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 16,691 ആയി. അമേരിക്കയിൽ വൈറസ് ബാധിതരുടെ എണ്ണം 46,85,566 ആണ്. ഇപ്പോൾ ലോകത്തെ 'കൊവിഡ്-19' രോഗികളുടെ നാലില്‍ ഒന്നും അമേരിക്കയിലാണ് ഉള്ളത്.

സ്പെയിനില്‍ മരണ സംഖ്യ പതിനയ്യായിരം കടന്നു. 15,447 പേരാണ് ഇതുവരെ സ്പെയിനിൽ വൈറസ് ബാധിച്ച് മരിച്ചത്. വ്യാഴാഴ്ച മാത്രം 655 പേരാണ് മരിച്ചത്. വൈറസ് ബാധിതരുടെ എണ്ണം 1,53,222 ആണ്. 50,002 കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്.

ഫ്രാന്‍സിലും മരണ സംഖ്യ ഉയരുകയാണ്. 12,210 പേരാണ് ഫ്രാന്‍സില്‍ 'കൊവിഡ്-19' ബാധിച്ച് മരിച്ചത്. ഇന്നലെമാത്രം 1,341 പേര്‍ മരിച്ചു.

യു.കെയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. വ്യാഴാഴ്ച 881 മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണ സംഖ്യ 7,978. രാജ്യത്തെ 'കൊവിഡ്-19' കേസുകളുടെ എണ്ണം 65,077 ആണ്. പുതുതായി 4,334 കേസുകള്‍ കൂടി സ്ഥിരീകരിച്ചു.

 

Editors Choice