• 27 May 2020
  • 08: 34 AM
Latest News arrow

കൊവിഡ് മഹാമാരി; ലോകം കൊടുംപട്ടിണിയിലേക്കെന്ന് ഐക്യരാഷ്ട്ര സംഘടന

ജനീവ: കൊവിഡ് മഹാമാരി ലോകത്തെ കൊടും പട്ടിണിയിലേക്ക് നയിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. ഭക്ഷ്യ ഉല്‍പാദനത്തില്‍ മുന്‍പന്തിയില്‍ നിന്ന രാജ്യങ്ങള്‍ ലോക്ക്ഡൗണിലായതും കയറ്റുമതി നിലച്ചതുമാണ് ലോകത്തെ പട്ടിണിയിലാഴ്ത്തുക. 

ദരിദ്രരാജ്യങ്ങളിലെ 87 ലക്ഷം ആളുകള്‍ക്ക് ഐക്യരാഷ്ട്രസംഘടന നേരിട്ട് ഭക്ഷ്യധാന്യം നല്‍കുന്നുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് ബാധ വന്നതോടെ ഇവിടങ്ങളിലേക്ക് ഭക്ഷ്യധാന്യം എത്തിക്കാന്‍ സാധിക്കാതെയായി. മൂന്ന് മാസത്തേയ്ക്കുള്ള ഭക്ഷ്യധാന്യം ഉടന്‍ ശേഖരിച്ചാല്‍ മാത്രമേ, ദരിദ്ര രാജ്യങ്ങളില്‍ പലയിടത്തും പട്ടിണിമരണങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് വിദഗ്ധര്‍ ആശങ്കപ്പെടുന്നു.

ഏകദേശം 30 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമെങ്കിലും ഈ ഘട്ടത്തില്‍ അടിയന്തരമായി സംഭരിക്കണം. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് ഒട്ടും എളുപ്പമല്ല. ചൈന, വിയറ്റ്‌നാം, കംബോഡിയ അടക്കം പല രാജ്യങ്ങളും ആഭ്യന്തര ആവശ്യങ്ങള്‍ കണക്കിലെടുത്ത് ധാന്യങ്ങളുടെ കയറ്റുമതി നിര്‍ത്തി വെച്ചിരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ തൊഴില്‍ നഷ്ടവും സാമ്പത്തിക ക്ഷാമവുമാണ് ലോകം നേരിടുന്നത്. 

 

Editors Choice