• 25 May 2020
  • 07: 48 PM
Latest News arrow

ഇവർ ഇനി 'കൊറോണ കുമാര്‍' എന്നും 'കൊറോണ കുമാരി' എന്നും അറിയപ്പെടും

ഹൈദരാബാദ്: 'കൊവിഡ്-19' മഹാമാരി ലോകത്ത് പടർന്നു പിടിക്കവേ, ഇക്കാലത്ത് ജനിക്കുന്ന കുട്ടികൾക്ക് ഇതുമായി ബന്ധപ്പെട്ട പേരിടുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചണ്ഡീഗഢില്‍ ജനിച്ച ഇരട്ടകള്‍ക്ക് മാതാപിതാക്കള്‍ 'കൊവിഡ്' എന്നും 'കൊറോണ' എന്നും പേരുകൾ നൽകിയത് വാർത്തയായിരുന്നു. ഇതുപോലൊരു വാർത്തയാണ് ആന്ധ്രാപ്രദേശിൽ നിന്ന് വരുന്നത്.

ആന്ധ്രാപ്രദേശിൽ കടപ്പയിലെ വെമ്പള്ളി ഗ്രാമത്തില്‍ ജനിച്ച രണ്ട് നവജാത ശിശുക്കൾക്ക് പേരിട്ടത്  'കൊറോണ കുമാര്‍' എന്നും 'കൊറോണ കുമാരി' എന്നുമാണ്. എസ്.എഫ് ബാഷ ആശുപത്രിയിലായിരുന്നു കുട്ടികളുടെ ജനനം. കൊറോണ വൈറസ് വ്യാപനത്തിനിടയില്‍ ജനിച്ച കുട്ടികള്‍ക്ക് വ്യത്യസ്തമായ പേര് നിര്‍ദ്ദേശിച്ചത് പ്രസവം എടുത്ത ഡോക്ടറായ എസ്.എഫ് ബാഷ തന്നെയാണ്. രമാദേവി, ശശികല എന്നിവര്‍ ജന്മം നല്‍കിയ കുട്ടികള്‍ക്കാണ് ഡോക്ടര്‍ പേരിട്ടത്.

വരും നാളുകളിലും എല്ലാവരും കൊറോണക്കാലത്തെക്കുറിച്ച് ഈ കുട്ടികളുടെ പേരിലൂടെ ഓര്‍ക്കണമെന്നും ഒരു അവബോധം സൃഷ്ടിക്കാനാണ് വൈറസിന്റെ പേരുകള്‍ തന്നെ കുട്ടികള്‍ക്ക് നിര്‍ദ്ദേശിച്ചതെന്നും മാതാപിതാക്കളും ഈ പേരിടലിനെ അംഗീകരിച്ചെന്നും ഡോക്ടര്‍ പറഞ്ഞു.

Editors Choice