• 25 May 2020
  • 06: 43 PM
Latest News arrow

മാസ്ക് ധരിച്ചില്ല; വെടിവെച്ചു കൊന്നു; ലോകത്തെ ആദ്യ സംഭവം

മനില: 'കൊവിഡ്-19'ന്റെ പശ്ചാത്തലത്തിൽ ഒരു മാസത്തെ ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ഉള്ള ഫിലിപ്പീൻസിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുകയും ഉദ്യോഗസ്ഥനെ മൂർച്ചയേറിയ പണിയായുധം കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത 63 വയസ്സുള്ളയാളെ വെടിവച്ചുകൊന്നു. മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഒരാളെ വെടിവച്ചുകൊല്ലുന്ന ലോകത്തെ ആദ്യ സംഭവമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ക്വാറന്റൈൻ വ്യവസ്ഥകൾ ലംഘിക്കുന്നവരെ വെടിവച്ചുകൊല്ലാൻ ഫിലിപ്പീൻസ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂറ്റേർട്ടെ പൊലീസിനും പട്ടാളത്തിനും കഴിഞ്ഞ ബുധനാഴ്ച അനുവാദം നൽകിയിരുന്നു. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍, ആളുകള്‍ തിരിച്ചടിക്കുകയോ മറ്റോ ചെയ്യുകയാണെങ്കില്‍ വെടിവെച്ചു കൊല്ലാനാണ് ഡ്യൂറ്റേർട്ടെ പൊലീസിനും പട്ടാളത്തിനും നൽകിയിരുന്ന ഉത്തരവ്. 'കൊവിഡ്-19' മുൻകരുതൽ തെറ്റിക്കുന്നവരെ വെടിവച്ചു കൊല്ലുമെന്ന റോഡിഗ്രോ ഡ്യൂറ്റേർട്ടെയുടെ പ്രസ്താവനക്കെതിരെ വൻ പ്രതിഷേധവും ഉയർന്നിരുന്നു.

ഫിലിപ്പീൻസിൽ 3,414 പേർക്കാണ് 'കൊവിഡ്-19' സ്ഥിരീകരിച്ചത്. 152 പേർ ഇത് വരെ മരിച്ചു. പുതിയതായി നൂറു കണക്കിന് കേസുകൾ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

 

Editors Choice