• 25 May 2020
  • 06: 37 PM
Latest News arrow

കൊവിഡ്-19ല്‍ ഇല്ലാതാകുന്ന വൈര്യം: എയര്‍ ഇന്ത്യയ്ക്കായി വ്യോമപാത തുറന്ന് തന്ന് പാകിസ്ഥാനും ഇറാനും; പിന്നാലെ പുകഴ്ത്തല്‍; മനംനിറയ്ക്കുന്ന അപൂര്‍വ്വ സഹകരണം

ന്യൂഡല്‍ഹി: ലോകമാകെ കൊവിഡ്-19 രോഗഭീതിയിലാണ്ടിരിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും പരസ്പര വൈര്യം മറക്കാന്‍ രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ട്. അതിന് ഉദാഹരണമാവുകയാണ് എയര്‍ ഇന്ത്യയ്ക്കായി പാകിസ്ഥാനും ഇറാനും വ്യോമയാന പാത തുറന്ന സംഭവം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കുടുങ്ങിപ്പോയ ജര്‍മ്മന്‍കാരെ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലെത്തിക്കാനായി എയര്‍ ഇന്ത്യ വിമാനം പറന്നത് പാകിസ്ഥാനിന്റെയും ഇറാന്റെയും വ്യോമയാന പാതയിലൂടെയാണ്.

വിമാനം പാകിസ്ഥാന്റെ വ്യോമപാതയില്‍ കടന്നയുടയന്‍ പാകിസ്ഥാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥന്‍ എയര്‍ ഇന്ത്യ പൈലറ്റിനോട് ചോദിച്ചു..''കൊവിഡ് ദൗത്യത്തിന്റെ ഭാഗമാണോ യാത്ര..?''.. ''അതെ'' എന്ന് എയര്‍ ഇന്ത്യ പൈലറ്റ് മറുപടി പറഞ്ഞു. ഇതോടെ ഇന്ത്യയെ പുകഴ്ത്തിക്കൊണ്ട് പാക് എയര്‍ ട്രോഫിക് കണ്‍ട്രോളര്‍ പറഞ്ഞു..''രോഗം പടര്‍ന്ന് പിടിയ്ക്കുമ്പോഴും പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്ന നിങ്ങളില്‍ അഭിമാനിക്കുന്നു... എല്ലാ ആശംസകളും.'' ജീവിതത്തില്‍ ആദ്യമായാണ് പാക് അധികൃതരില്‍ നിന്നും ഇത്തരമൊരു സന്ദേശം ലഭിക്കുന്നതെന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യാത്രാദൂരം പരമാവധി കുറയ്ക്കാന്‍ കറാച്ചിയ്ക്ക് മുകളിലൂടെയാണ് വിമാനം പറന്നത്. തന്ത്രപ്രധാനമായ സേനാ താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന കറാച്ചി മേഖലയ്ക്ക് മുകളിലൂടെ പറക്കാന്‍ പാക് അധികൃതര്‍ പലപ്പോഴും അനുവദിച്ചിട്ടില്ല. ഇറാനിലേക്ക് കടന്നപ്പോള്‍ എയര്‍ ട്രാഫിക് അധികൃതരുമായി ബന്ധപ്പെടാന്‍ ബുദ്ധിമുട്ടിയപ്പോള്‍ സഹായവുമായെത്തിയത് പാകിസ്ഥാനാണ്. എയര്‍ ട്രാഫിക്കുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന പൈലറ്റിന്റെ സന്ദേശം പാക് അധികൃതര്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ വ്യോമകേന്ദ്രത്തില്‍ അറിയിച്ചു. വിമാനത്തിന്റെ വിശദാംശങ്ങളും കൈമാറി. തുടര്‍ന്ന് പൈലറ്റുമായി ബന്ധപ്പെട്ട ഇറാന്‍ അവരുടെ സേനാപാത എയര്‍ ഇന്ത്യയ്ക്കായി തുറന്ന് തന്നു. സമീപ കാലത്ത് ആദ്യമായാണ് വിദേശ വിമാനത്തിനായി ഇറാന്‍ സേനാപാത തുറക്കുന്നത്. 

Editors Choice