ജലകണികകളിലൂടെ മാത്രമല്ല, വായുവിലൂടെയും കൊവിഡ്-19 പടരും; പുതിയ പഠനത്തിന്റെ ഞെട്ടലില്‍ ശാസ്ത്രലോകം

വാഷിങ്ടണ്‍: കൊവിഡ്-19 രോഗം വായുവിലൂടെയും പകരുമെന്ന് പഠനം. ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് പകര്‍ന്നേക്കാമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. അതുകൊണ്ട് എല്ലാ ആളുകളും മുഖാവരണം ധരിക്കണമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കുന്നു. എല്ലാവരും മാസ്ക് ധരിക്കണമെന്നുള്ള നിര്‍ദേശം നിര്‍ബന്ധമായും നല്‍കണമെന്ന് യുഎസിലെ നാഷ്ണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ അന്റോണി ഫൗസി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി നാഷ്ണല്‍ അക്കാദമി ഓഫ് സയന്‍സ്, വൈറ്റ് ഹൗസിന് കത്തയച്ചിട്ടുണ്ട്.
രോഗം ബാധിച്ചയാളും രോഗികളെ പരിചരിക്കുന്നവരും മാത്രം മാസ്ക് ധരിച്ചാല്‍ മതിയെന്നായിരുന്നു നേരത്തെ അധികൃതര്‍ നല്‍കിയിരുന്ന നിര്‍ദേശം. അന്തരീക്ഷത്തിലെ ജലകണങ്ങളിലൂടെ മാത്രമേ വൈറസ് പടരൂ എന്ന പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ സാധാരണയായി ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് വായു വഴി സഞ്ചരിക്കുകയും മറ്റൊരാളിലേക്ക് പകര്ന്നേക്കാമെന്നുമാണ് പുതിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. അതേസമയം ഈ പഠനം അന്തിമമല്ല.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍