• 25 May 2020
  • 08: 30 PM
Latest News arrow

ഗൾഫ് മേഖലയിലും 'കൊവിഡ്-19' ബാധിതരുടെ എണ്ണം കൂടുന്നു; കുവൈത്തിൽ എട്ടു ഇന്ത്യക്കാർക്ക് രോഗബാധ

ദുബായ്: എല്ലാ ഗൾഫ് രാജ്യങ്ങളിലും 'കൊവിഡ്-19' ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു.

യു.എ.ഇ.യിൽ തിങ്കളാഴ്ച 'കൊവിഡ്-19' കാരണം രണ്ടുപേർ മരിച്ചു. യു.എ.ഇ.യിൽ തിങ്കളാഴ്ചയോടെ മൊത്തം രോഗബാധിതർ 611 ആയി. 41 പേരിൽ പുതുതായി രോഗം കണ്ടെത്തി.

കുവൈത്തിൽ എട്ടു ഇന്ത്യക്കാർക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കുവൈത്തിൽ രോഗബാധിതർ 266 ആയി. 11 പേരിലാണ് ഇവിടെ പുതുതായി രോഗം കണ്ടെത്തിയത്.    ,

ഖത്തറിൽ രോഗബാധിതർ 634. ഇവിടെ 44 പേരിൽ പുതുതായി രോഗം കണ്ടെത്തി.

ഒമാനിൽ രോഗബാധിതർ 179. ഒമാനിൽ 12 പേരിൽ പുതുതായി രോഗം കണ്ടെത്തി.

ബഹ്റൈനിൽ 15 പേരിൽ പുതുതായി രോഗം കണ്ടെത്തി.

സൗദിയിൽ 'കൊവിഡ്-19' രോഗികളുടെ എണ്ണം 1,453 ആയി. സൗദി അറേബ്യയിൽ 154 പേരിൽ പുതുതായി രോഗം കണ്ടെത്തി. എട്ടുപേർ  'കൊവിഡ്-19' ബാധിച്ച് നേരത്തേ സൗദിയിൽ മരിച്ചിരുന്നു. കൊറോണബാധിതരായ എല്ലാ വിദേശികൾക്കും പൗരന്മാർക്കും സൗജന്യ ചികിത്സ നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടിട്ടുണ്ട്.

Editors Choice