• 27 May 2020
  • 07: 07 AM
Latest News arrow

കൊറോണ പ്രതിരോധത്തിന് ഇഗ്ലൂ ലിവിങ് സ്‌പേസുമായി ഡോ. ബോബി ചെമ്മണ്ണൂര്‍

കോഴിക്കോട്‌: ക്വാറന്റീനില്‍ കഴിയുന്നതിന് വേണ്ടി 2 കോടി രൂപയോളം ചെലവ് വരുന്ന 200 ഇഗ്ലു ലിവിങ് സ്‌പേസുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് സൗജന്യമായി നല്‍കുമെന്ന് ഡോ. ബോബി ചെമ്മണ്ണൂര്‍. എസിയിലും ഡിസിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ എയര്‍ കണ്ടീഷന്‍ഡ് പോര്‍ട്ടബിള്‍ ലിവിങ് സ്‌പേസാണ് ഇഗ്ലൂ. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ സാധാരണ വൈദ്യുതി ചാര്‍ജിന്റെ പത്തിലൊന്ന് ചെലവ് മാത്രമേ വരികയുള്ളൂ. ഡോ. ബോബി ചെമ്മണ്ണൂര്‍, എഞ്ചിനീയര്‍ ലതീഷ് വികെ (ബിടെക്-എന്‍ഐടി), ദുബായ് ഖലീജ് ടൈംസ് മുന്‍ പത്രപ്രവര്‍ത്തകനായ ചാലക്കല്‍ ലാസര്‍ ബിനോയ് എന്നിവരാണ് ഇഗ്ലൂ എന്ന ഈ നൂതന ആശയത്തിന് പിന്നില്‍. ഇവ കൈമാറുന്നതിനായി ഡിഎംഒയുടെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ്. ശുചിമുറിയും വിരസത ഒഴിവാക്കാന്‍ ടിവിയും വിര്‍ച്വല്‍ റിയാലിറ്റി സൗകര്യങ്ങളുള്ള ഇഗ്ലുവിന്റെ പുതിയ വേര്‍ഷന്റെ ഡിസൈനിങ് നടന്നുകൊണ്ടിരിക്കുകയാണ്. 

Editors Choice