• 25 May 2020
  • 07: 51 PM
Latest News arrow

സംസ്ഥാനത്ത് 'ബ്രേക്ക് കൊറോണ' പദ്ധതി നടപ്പാക്കും; ആശയങ്ങൾ സമർപ്പിക്കാൻ breakcorona.in

തിരുവനന്തപുരം: 'കൊവിഡ്-19' വ്യാപനം തടയുന്നതിനുള്ള നൂതന ആശയങ്ങള്‍ അവതരിപ്പിക്കാന്‍ 'ബ്രേക്ക് കൊറോണ' പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു.   

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് പിന്തുണ നല്‍കല്‍, സമൂഹ വ്യാപനം തടയല്‍, മാസ്‌കുകളുടെയും കൈയ്യുറകളുടെയും നിര്‍മ്മാണം, ലോക്ക് ഡൗണ്‍ കാലത്ത് തൊഴിലവസരങ്ങളും വരുമാനവും സൃഷ്ടിക്കല്‍ തുടങ്ങിയവ സംബന്ധിച്ച നൂതന ആശയങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കാം.

സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. breakcorona.in എന്ന വെബ് സൈറ്റിലൂടെ നൂതന ആശയങ്ങള്‍ സമര്‍പ്പിക്കാം. വിദഗ്ധര്‍ ഉള്‍പ്പെട്ട പാനല്‍ പദ്ധതികള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

 

 

Editors Choice