• 25 May 2020
  • 08: 42 PM
Latest News arrow

102-ാം വയസ്സില്‍ കൊവിഡിനെ തോല്‍പ്പിച്ചു; 'ഇറ്റാലിക' മുത്തശ്ശി ഇറ്റലിയുടെ പ്രതീക്ഷയാകുന്നു

മിലാന്‍: ഇറ്റലിയില്‍ 102 വയസ്സുകാരി കൊവിഡ് രോഗത്തില്‍ നിന്ന് മുക്തയായത് പ്രതീക്ഷ ഉയര്‍ത്തുന്നു. ഇറ്റാലിക ഗ്രൊണ്ടോന എന്ന വൃദ്ധയാണ് 20 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം രോഗമുക്തയായിരിക്കുന്നത്. ചിരഞ്ജീവി എന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പേരിട്ടിരിക്കുന്ന ഇറ്റാലിക, കൊവിഡ് ഭേദപ്പെടുന്ന ഇറ്റലിയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ശരാശരി പ്രായം 78 ആണ്. നേരത്തെ ചൈനയില്‍ 103 വയസ്സുള്ള വൃദ്ധ രോഗമുക്തയായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം ഇറ്റലിയില്‍ ഇന്നലെ 919 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇറ്റലിയിലെ ആകെ മരണം 9000 കടന്നു. 190 രാജ്യങ്ങളിലായി കൊവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷത്തോളം എത്തി. ലോകം കൊവിഡ്-19 വൈറസ് ബാധയില്‍ നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഏകനായി പ്രാര്‍ത്ഥന നടത്തി. വളരെ ചുരുക്കം അവസരങ്ങളില്‍ മാത്രമാണ് മാര്‍പ്പാപ്പ ഈ പ്രാര്‍ത്ഥന നടത്താറുള്ളത്. 

 

Editors Choice