ദൽഹിയിൽ നിന്നും കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം

ന്യൂദൽഹി: ദൽഹിയിൽ നിന്നും അന്യസംസ്ഥാനത്തൊഴിലാളികളുടെ കൂട്ടപ്പലായനം. കുടിയേറ്റ തൊഴിലാളികൾ അയൽ സംസ്ഥാനങ്ങളിലെ സ്വന്തം നാട്ടിലേക്കാണ് കൂട്ടമായി നടന്നു പോകുന്നത്. ഇതിൽ സ്ത്രീകളും കുട്ടികളും എല്ലാം പെടുന്നു. രാജ്യം ലോക്ക് ഡൗണിൽ ആയതിനാൽ വാഹനങ്ങൾ ഒന്നും ഓടുന്നില്ല. അതിനാൽ 300-350 കിലോമീറ്റർ ദൂരം നടക്കാൻ ഒരുങ്ങി ഇറങ്ങിയിരിക്കുകയാണ് ആളുകൾ.
"ഞങ്ങൾ ഓഖ്ലയിൽ നിന്ന് ഉത്തർപ്രദേശിലെ ബധൗനിലേക്ക് നടന്നു പോകുകയാണ്. ഞങ്ങൾ 2 ദിവസമായി വിശപ്പു സഹിച്ച് കഴിയുകയാണ്. 10 രൂപ വിലയുള്ള ബിസ്ക്കറ്റ് പായ്ക്കിന് ഇപ്പോൾ 30 രൂപ വിലയാണ് വാങ്ങുന്നത്. ഞങ്ങളുടെ കയ്യിൽ പണമില്. ഞങ്ങൾ ഒന്നുകിൽ പട്ടിണി കൊണ്ട് മരിക്കും അല്ലെങ്കിൽ കൊറോണ ബാധിച്ച് മരിക്കും."- ഒരു തൊഴിലാളി പറയുന്നു.
Delhi: Migrant labourers have started leaving for their hometown in neighbouring states. A labourer says "We're going to Badaun(UP) from Okhla. We're hungry from 2 days. Biscuit pack which used to cost Rs 10 now costs Rs 30. We've no money. We'll die either of hunger or #COVID19" pic.twitter.com/9SY2iD5Tc4
— ANI (@ANI) March 27, 2020