• 25 May 2020
  • 08: 29 PM
Latest News arrow

ഹിന്ദി സിനിമകളിലെ ആദ്യകാല താരം നിമ്മി അന്തരിച്ചു

മുംബെെ: ആദ്യകാല ബോളിവുഡ് അഭിനേത്രി നിമ്മി അന്തരിച്ചു. 87 വയസായിരുന്നു. ജുഹുവിലെ സബർബൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ഏറെ നാൾ ചികിത്സയിലായിരുന്നു.

1949-65 കാലഘട്ടത്തിൽ തിളങ്ങിനിന്ന നിമ്മിയുടെ യഥാർത്ഥ പേര് നവാബ് ബാനു എന്നാണ്. 1949 ൽ പുറത്തിറങ്ങിയ 'ബർസാത്ത്'  എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നടൻ രാജ് കപൂറാണ് നിമ്മി എന്ന പേര് നൽകിയത്. രാജ് കപൂർ, ദേവ് ആനന്ദ്, ദിലീപ് കുമാർ എന്നിവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അമർ, ദീദാർ, ദാഗ്, ആൻ, കുന്ദൻ, ബസന്ത് ബഹാർ, സാസ്, മേരേ മെഹ്ബൂബ്, പൂജ കെ ഫൂൽ, ആകാശ്ദീപ്, തുടങ്ങിയവയാണ്  ശ്രദ്ധേയമായ ചിത്രങ്ങൾ. 1986-ൽ പുറത്തിറങ്ങിയ 'ലൗ ആന്റ് ​ഗോഡ്' ആണ് അവസാനമായി അഭിനയിച്ച ചിത്രം.

2007-ൽ അന്തരിച്ച എഴുത്തുകാരൻ അലി റാസയാണ് ഭർത്താവ്. മക്കളില്ല.

 

 

RIP. Thank you Nimmi aunty for all the blessings and love for Bobby on its premiere release. You were part of the RK family. Barsaat was your first film. Allha aapko Jannat naseeb kare. Ameen. pic.twitter.com/nsTGhpCpac

— Rishi Kapoor (@chintskap) March 25, 2020

 

 

 

 

Editors Choice