• 19 Sep 2020
  • 03: 50 AM
Latest News arrow

പട്ടുസാരിയണിഞ്ഞ് വാളെടുത്ത് ആള്‍ദൈവം നടുറോഡില്‍; പിടിച്ച് ജീപ്പില്‍ കയറ്റി പൊലീസ്; വിശ്വാസികള്‍ക്കെതിരെ ലാത്തിച്ചാര്‍ജ്

ലക്‌നൗ: കൊവിഡ്-19 രോഗവ്യാപനത്തെ ചെറുക്കാന്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളെ മറികടന്ന് പൊതു സ്ഥലത്ത് ആളെക്കൂട്ടിയ ആള്‍ദൈവം അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഡിയോറ ജില്ലയിലെ മെഹ്ദപൂര്‍വ്വയിലാണ് സംഭവം. ചുവന്ന പട്ടുസാരിയണിഞ്ഞ് കൈയില്‍ വാളുമെടുത്ത് വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു 'മാ ആദി ശക്തി' എന്ന് സ്വയം വിശേഷിപ്പിച്ച സ്ത്രീ. 

ഇതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അനുസരിക്കാന്‍ ആള്‍ദൈവവും വിശ്വാസികളും കൂട്ടാക്കിയില്ല. മാത്രമല്ല, ആള്‍ദൈവം ചമഞ്ഞ സ്ത്രീ പൊലീസിനെതിരെ വാള്‍ വീശുകയും ചെയ്തു. കഴിയുമെങ്കില്‍ എന്നെ ഇവിടെ നിന്ന് മാറ്റൂ എന്ന് അലറിക്കൊണ്ട് അവര്‍ പൊലീസിനെ ആക്രമിക്കാനൊരുങ്ങി. ഇതോടെ വനിതാ പൊലീസ് ആള്‍ദൈവത്തെ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റി. വിശ്വാസികളെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തിച്ചാര്‍ജ് പ്രയോഗിക്കേണ്ടിയും വന്നു.