• 08 Apr 2020
  • 10: 18 AM
Latest News arrow

കൊവിഡ്-19: സൗജന്യനിരക്കില്‍ കേന്ദ്രം ഭക്ഷ്യധാന്യങ്ങള്‍ നല്‍കും; കരുതലുണ്ടെങ്കില്‍ രോഗത്തെ അകറ്റാമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ്-19 രോഗ ബാധയെത്തുടര്‍ന്ന് ഭക്ഷ്യധാന്യങ്ങള്‍ സൗജന്യനിരക്കില്‍ മുന്‍കൂറായി നല്‍കുമെന്ന് കേന്ദ്രം. മൂന്ന് രൂപയ്ക്ക് ഒരു കിലോ അരിയും രണ്ട് രൂപയ്ക്ക് ഒരു കിലോ ഗോതമ്പും നല്‍കും. സാധനങ്ങള്‍ ഒന്നിച്ചുവാങ്ങേണ്ടതില്ല. 21 ദിവസവും കടകള്‍ തുറക്കുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. 

കൊവിഡ്-19 നെ അകറ്റാന്‍ സാമൂഹിക അകലം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ആഹ്വാനം ചെയ്തു. കരുതലുണ്ടെങ്കില്‍ രോഗത്തെ അകറ്റാം. ഒരുപാട് പേര്‍ രോഗമുക്തി നേടുന്നുണ്ട്. 21 ദിവസം രാജ്യം ഒന്നാകെ കൊവിഡിനെതിരായ യുദ്ധത്തിലായിരിക്കും. വിജയമാണ് നമ്മുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.