• 08 Apr 2020
  • 10: 11 AM
Latest News arrow

മദ്യവില്‍പ്പനയ്ക്കും ലോക്ക് ഡൗണ്‍: ഏപ്രില്‍ 14 വരെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കില്ല, ഓണ്‍ലൈന്‍ വഴി മദ്യം നല്‍കും

തിരുവനന്തപുരം: കൊവിഡ്-19 വ്യാപനത്തെ ചെറുക്കാന്‍ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ഏപ്രില്‍ 14 വരെ 21 ദിവസത്തേയ്ക്ക്‌ സംസ്ഥാനത്തെ എല്ലാ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിടും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായിരിക്കുന്നത്. 

കടുത്ത മദ്യാസക്തി പ്രകടിപ്പിക്കുന്നവര്‍ക്ക് മദ്യം ലഭ്യമാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കും. ഇത് എങ്ങിനെ വേണമെന്നതാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. 

സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കേണ്ടതില്ലെന്ന് മാനേജര്‍മാരെ അറിയിച്ചു കഴിഞ്ഞു. ഇതോടെ ബിവറേജസ് കോര്‍പ്പറേഷന്റെ 265 ഔട്ട്‌ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള 36 ഔട്ട്‌ലെറ്റുകളും അടച്ചിടും.