• 08 Apr 2020
  • 10: 07 AM
Latest News arrow

കേരളത്തില്‍ 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഒരാള്‍ ആരോഗ്യപ്രവര്‍ത്തക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇന്ന് കൊറോണ സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ കാസര്‍കോട്ട് ജില്ലക്കാരും രണ്ട് പേര്‍ കോഴിക്കോട്ടുകാരുമാണ്. രോഗബാധ സ്ഥിരീകരിച്ചവരില്‍ ആരോഗ്യപ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 106 ആയി. 

രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ ദുബായില്‍ നിന്നും ഒരാള്‍ ഖത്തറില്‍ നിന്നുമാണ് വന്നത്. യുകെയില്‍ നിന്ന് വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുമായുള്ള സമ്പര്‍ക്കം മൂലമാണ് മൂന്ന് പേര്‍ക്ക് രോഗം വന്നത്.

സംസ്ഥാനത്ത് ആകെ 72,460 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 71,994 പേര്‍ വീടുകളിലും 466 പേര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. 4516 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 3331 സാമ്പിളുകള്‍ക്ക് രോഗബാധയില്ലെന്നും കണ്ടെത്തി. 

സ്വകാര്യ വാഹനങ്ങള്‍ക്ക് അത്യാവശ്യ യാത്രകള്‍ക്ക് മാത്രം അനുമതി. കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെ തുറക്കും. പൂഴ്ത്തിവെയ്പ്പിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. ടാക്‌സികുളും ഓട്ടോകളും അവശ്യസേവനങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.