• 08 Apr 2020
  • 11: 26 AM
Latest News arrow

'കൊവിഡ്-19' സാമ്പത്തിക പാക്കേജ് തയ്യാറാവുന്നു: ആദായനികുതി റിട്ടേണ്‍ ഫയല്‍ചെയ്യാനുള്ള സമയപരിധി നീട്ടി

ജി.എസ്.ടി. റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തിയതി ജൂണ്‍ 30 വരെയാക്കി; സേവിങ്സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി; ഏത് എ.ടി.എമ്മില്‍നിന്നും ചാർജ്ജ് നൽകാതെ പണം പിന്‍വലിക്കാം

ന്യൂദല്‍ഹി: 'കൊവിഡ്-19' രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ ഏല്‍പ്പിച്ച ആഘാതത്തെ അതിജീവിക്കാന്‍ സാമ്പത്തിക പാക്കേജ് നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന്  കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ ഇല്ലെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ആദായനികുതി റിട്ടേണ്‍ ഫയല്‍ചെയ്യാനുള്ള സമയപരിധി നീട്ടിനല്‍കുന്നത് ഉള്‍പ്പെടെ നിരവധി ഇളവുകള്‍ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 2018-19ലെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തിയതി 2020 ജൂണ്‍ 30 ആക്കി. വൈകി അടയ്ക്കുമ്പോഴുള്ള പിഴപ്പലിശ 12 ശതമാനത്തില്‍നിന്ന് 9 ശതമാനമാക്കി കുറച്ചു.

മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ജി.എസ്.ടി. റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തിയതി ജൂണ്‍ 30 വരെയാക്കി. അടുത്ത മൂന്നുമാസത്തേക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ എ.ടി.എമ്മില്‍നിന്നും പണം പിന്‍വലിക്കാം. അധികചാര്‍ജ് ഈടാക്കുകയില്ല. സേവിങ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി. ആധാറും പാനുമായി ബന്ധിപ്പിക്കാനുള്ള ലിങ്കിങ് തീയതി ജൂണ്‍ 30 വരെ നീട്ടി.

കയറ്റുമതി-ഇറക്കുമതി മേഖലയെ സഹായിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കസ്റ്റംസ് ക്ലിയറന്‍സ് അവശ്യ സേവനമാക്കിയിട്ടുണ്ട്. ജൂണ്‍ 30 വരെ കസ്റ്റംസ് ക്ലിയറന്‍സ് ആഴ്ചയിൽ ഏഴുദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും. കമ്പനികളുടെ ബോര്‍ഡ് മീറ്റിങ്ങുകള്‍ കൂടാനുള്ള സമയപരിധി അറുപതു ദിവസമാക്കുകയും ചെയ്തു.

 

The regulators, Reserve Bank, and Finance Ministry are all working together to keep monitoring the developments & volatility in the stock market. SEBI has come up with some set of guidelines and also stated its position: Union Finance Minister Nirmala Sitharaman pic.twitter.com/oNWQrV1vYY

— ANI (@ANI) March 24, 2020