• 08 Apr 2020
  • 11: 03 AM
Latest News arrow

''മോഹന്‍ലാല്‍ വ്യാജപ്രചാരണം നടത്തുന്നു; തെറ്റുതിരുത്തി മാപ്പു പറയണം''- കരുതല്‍ തടങ്കലിലാക്കണമെന്നും ആവശ്യം

തിരുവനന്തപുരം: ജനതാ കര്‍ഫ്യൂ ദിനത്തില്‍ വൈകിട്ട് അഞ്ച് മണിയ്ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിച്ചുകൊണ്ട് കയ്യടിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ തെറ്റായ പ്രതികരണം നടത്തിയ നടന്‍ മോഹന്‍ലാലിനെതിരെ വിമര്‍ശനം. കയ്യടിക്കുന്നത് വലിയൊരു പ്രോസസ് ആണെന്നും ആ ശബ്ദത്തില്‍ കൊറോണ നശിച്ചുപോകുമെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഇതിനെതിരെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തന്നെ രംഗത്തെത്തിയിരുന്നു. കയ്യടിച്ചാല്‍ കൊറോണ ചാകില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിക്കുന്നതിന്റെ പ്രതീകമായാണ് കയ്യടിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതെന്നും പിഐബി പ്രസ്താവനയില്‍ പറഞ്ഞു. 

മോഹന്‍ലാലിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. വ്യാജ പ്രചാരണം നടത്തിയ മോഹന്‍ലാലിനെ കരുതല്‍ തടങ്കലിലാക്കണമെന്ന് എഴുത്തുകാരന്‍ എന്‍ഇ സുധീറും ആവശ്യപ്പെട്ടു. ജനസ്വാധീനമുള്ളയാളുകള്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് ശരിയല്ല. അതും മാനവരാശി ഇത്രയും ഭയാനകമായ ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍. ഇയാള്‍ ഇനിയും ഇത്തരം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കില്ലെന്ന് ഭരണകൂടം ഉറപ്പാക്കണമെന്നും എന്‍ഇ സുധീര്‍ ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടു. 

എന്‍ഇ സുധീറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം....