സൗദിയില്‍ തിങ്കളാഴ്ച മുതല്‍ അടുത്ത 21 ദിവസത്തേക്ക് രാത്രി കര്‍ഫ്യൂ

റിയാദ്: സൗദി അറേബ്യയിൽ തിങ്കളാഴ്ച വൈകിട്ട് മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി സല്മാന് രാജാവ് ഉത്തരവിറക്കി. വൈകിട്ട് ഏഴ് മുതല്‍ പുലര്‍ച്ച ആറു വരെയാണ് കര്‍ഫ്യൂ. മാര്‍ച്ച് 23 മുതല്‍ അടുത്ത 21 ദിവസത്തേക്ക് കര്‍ഫ്യൂ തുടരും. 'കൊവിഡ്-19' വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണ നടപടികളുടെ ഭാഗമായിട്ടാണ് കര്‍ഫ്യൂ.
സ്വന്തം സുരക്ഷയ്ക്കായി കര്‍ഫ്യൂ സമയങ്ങളില്‍ പൗരന്മാരും താമസക്കാരും ഒരുപോലെ അവരുടെ വീടുകളില്‍ തന്നെ തങ്ങാന്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചു. പൊതു-സ്വകാര്യ രംഗത്തെ സുപ്രധാന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സൗദിയില്‍ ഞായറാഴ്ച മാത്രം 119 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 511 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു..
RECOMMENDED FOR YOU
Editors Choice