'കൊവിഡ്-19': കൊൽക്കൊത്ത ജയിലിനുള്ളിൽ തടവുകാർ തീയിട്ടു; വൻ സംഘർഷം

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഡംഡം ജയിലിനുള്ളില്‍ തടവുകാരുടെ വന്‍ സംഘര്‍ഷം. തടവുകാര്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ജയിലിനകത്ത് വ്യാപക അക്രമം അഴിച്ചുവിടുകയും ചെയ്തു. ജയിലിലെ വസ്തുവകകള്‍ തീയിട്ട് നശിപ്പിക്കുകയും കല്ലേറ് നടത്തുകയും ചെയ്തു.
സ്ഥിതി ശാന്തമാക്കുന്നതിനായി ബാരക്പൂര്‍ സി.പി. മനോജ് വര്‍മയും മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. തീ അണയ്ക്കുന്നതിനായി മൂന്നു അഗ്നിശമന യൂണിറ്റുകളാണ് ജയിലിലെത്തിയത്.
'കൊവിഡ്-19' വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്നാണ് വിവരം. കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി തടവുകാര്‍ മാസ്ക്കുകളും സാനിറ്റൈസറുകളും ആവശ്യപ്പെടുന്നുണ്ടെന്നും ഇതിനെ ചൊല്ലിയാണ് സംഘര്‍ഷം ഉടലെടുത്തതെന്നും ചില ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, 'കൊവിഡ്-19' വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോടതികള്‍ അടച്ചിരുന്നു. അതിനാല്‍ ജ്യാമപേക്ഷകള് കോടതി പരിഗണിക്കുന്നത് വൈകുന്നതാണ് തടവുകാരെ രോഷാകുലരാക്കിയതെന്നും റിപ്പോർട്ടുണ്ട്.
West Bengal: A clash broke out between inmates and jail officials at Dum Dum Central Jail in Kolkata allegedly due to restrictions in jail due to #Coronavirus threat. The inmates set fire within the jail premises. Fire tenders have been rushed to the spot pic.twitter.com/sEULZ8cskK
— ANI (@ANI) March 21, 2020