• 08 Apr 2020
  • 11: 46 AM
Latest News arrow

'കൊവിഡ്-19': ലോട്ടറി വിൽപ്പനയും താൽക്കാലികമായി നിർത്തുന്നു

തിരുവനന്തപുരം: 'കൊവിഡ്-19' വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഭാഗ്യക്കുറി വില്‍പന നിര്‍ത്താൻ തീരുമാനിച്ചു. ഞായറാഴ്ച (22 മാർച്ച്) മുതലുള്ള എല്ലാ ടിക്കറ്റുകളുടെയും വില്‍പനയാണ് നിര്‍ത്തുന്നത്. വിറ്റു പോയ ടിക്കറ്റുകളുടെ നറുക്കെടുപ്പ് ഏപ്രില്‍ ഒന്ന് മുതല്‍ 14 വരെ നടത്തും. ( ഫലത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ 14 വരെ ലോട്ടറികള്‍ ഉണ്ടാവില്ല.)

മാര്‍ച്ച് 31 വരെയുള്ള ടിക്കറ്റുകള്‍ ഇതിനകം വിപണിയിലെത്തിയിട്ടുണ്ട്. അതിനാല്‍ അവയുടെ നറുക്കെടുപ്പ് നടത്താതിരിക്കാനാകില്ല. അതുകൊണ്ടാണ് നറുക്കെടുപ്പ് ഏപ്രില്‍ ഒന്നിന് ശേഷമായി നിശ്ചയിച്ചത്..