'കൊവിഡ്-19': സൗദി രണ്ടാഴ്ചത്തേക്ക് പൊതുഗതാഗതം നിരോധിച്ചു

റിയാദ്: 'കൊവിഡ്-19' ബാധയുടെ സാമൂഹിക വ്യാപനം തടയാൻ സൗദി അറേബ്യ ശനിയാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും നിരോധിച്ചു. ആഭ്യന്തര വിമാന സര്‍വീസുകള്‍, ബസുകള്‍, ട്രെയിന്‍, ടാക്സികള്‍, എന്നിവ സര്‍വീസ് നടത്തില്ല. അവശ്യ സര്‍വീസ് ജീവനക്കാര്‍ക്കുള്ള വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്താം.
പൊതുഗതാഗതം നിര്‍ത്തുന്നതിന് പുറമെ ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും സൗദി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ സൗദി നേരത്തെ നിര്‍ത്തി വച്ചിട്ടുണ്ട്.
സൗദിയില്‍ ഇതുവരെ 274 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
RECOMMENDED FOR YOU
Editors Choice