'കൊവിഡ്-19' ഭീതി: കാന്‍ ചലച്ചിത്രമേള മാറ്റിവെച്ചു

കാൻ (ഫ്രാൻസ്): കൊറോണ വൈറസ് ജാഗ്രത ലോകം മുഴുവന്‍ തുടരുന്ന സാഹചര്യത്തില്‍ ഫ്രാൻസിലെ വിഖ്യാതമായ കാന്‍ ചലച്ചിത്രമേള മാറ്റിവെച്ചു. മെയ് 12 മുതല്‍ 23 വരെയാണ് മേള നടക്കാനിരുന്നത്. ലോകത്തെ ഏറ്റവും വലിയ ചലച്ചിത്രമേളയായ കാനിന്റെ സംഘാടകര്‍ വ്യാഴാഴ്ച്ച ഫ്രാന്‍സില്‍ വച്ചു കൂടിയ യോഗത്തിനു ശേഷമാണ് തീരുമാനം. കാനിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയും വിവരം അറിയിച്ചിട്ടുണ്ട്. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ നടത്തിയേക്കുമെന്ന് സൂചനകളുണ്ട്.
RECOMMENDED FOR YOU
Editors Choice