• 08 Jun 2023
  • 05: 44 PM
Latest News arrow

തകഴി ആവശ്യപ്പെട്ടത് എനിക്ക് എഴുതാന്‍ കഴിഞ്ഞില്ല: എംടി

തിരൂര്‍: സിന്ധു നദീതട സംസ്‌കാരത്തെ അടിസ്ഥാനമാക്കി ഒരു കൃതി എഴുതാന്‍ തകഴി വളരെയേറെ ആഗ്രഹിച്ചിരുന്നുവെങ്കിലും സാധിക്കാത്തതിനാല്‍ തന്നോട് അത് എഴുതാന്‍ പറഞ്ഞിരുന്നുവെന്ന് എംടി. എന്നാല്‍ തനിക്കും ആ ആഗ്രഹം പൂര്‍ത്തിയാക്കാനായില്ലെന്ന് ഈ വര്‍ഷത്തെ തകഴി പുരസ്‌കാരം തുഞ്ചന്‍ പറമ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും ഏറ്റുവാങ്ങികൊണ്ട് മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എംടി വാസുദേവന്‍ നായര്‍ പറഞ്ഞു.

 

വിദൂരസ്ഥമായ ഒരനുഗ്രം പോലെയാണ് ഈ പുരസ്‌കാരത്തെ സ്വീകരിക്കുന്നത്. ഇന്നലെയും ഇന്നും എന്നും തകഴിയുടെ കഥകള്‍ പ്രസക്തമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് 1957ല്‍ മദ്രാസില്‍ ചെയ്യ് കേരള സാഹിത്യ പരിഷത്ത് സമ്മേളനത്തിനിടയില്‍ അന്ന് ഒന്നുമല്ലാതിരുന്ന എന്റെ നാലുകെട്ടിനെ പറ്റി തകഴി പറഞ്ഞപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു പോയി. എംടി പറഞ്ഞു.

കാലിന്നടിയിലുള്ളതെല്ലാം ചവിട്ടി മെതിച്ചുകൊണ്ട് മുമ്പോട്ടെത്തിപ്പെടാന്‍ ശ്രമിച്ച് ഉയരത്തിലെത്തി തിരിഞ്ഞു നോക്കുമ്പോള്‍ താന്‍ ഒന്നും നേടിയിട്ടില്ല എന്ന ശൂന്യതയെ തകഴി തന്റെ കഥകളിലൂടെ ആവിഷ്‌കരിച്ചു.

തകഴി തന്റെ സഹപ്രവര്‍ത്തകരുടെ വിഷമങ്ങളെ കാണാന്‍ കഴിവുള്ള വലിയ മനസിന്റെ ഉടമസ്ഥനായിരുന്നു. അവര്‍ക്ക് സഹായങ്ങള്‍ പല വിധത്തിലും എത്തിച്ചിരുന്നു. തകഴി ഒരു പിശുക്കനേ അല്ലായിരുന്നുവെന്നും എംടി ഓര്‍മ്മിച്ചു.