• 05 Jul 2020
  • 11: 48 AM
Latest News arrow

കൊറോണക്കാലത്ത് ജീവനക്കാരെ സഹായിക്കാൻ ബോണസുമായി ഫേസ്‌ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: കൊറോണക്കാലത്ത് ജീവനക്കാരെ സഹായിക്കാന്‍ ഫേസ്ബുക്ക്‌ 75,000 രൂപ (1000 ഡോളര്‍) വീതം നല്‍കും. 45,000 ജീവനക്കാര്‍ക്ക് പണം ലഭിക്കും. ജീവനക്കാരില്‍ പണലഭ്യത ഉറപ്പുവരുത്തുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. 

എല്ലാ ജീവനക്കാര്‍ക്കും ആറുമാസത്തെ കുറഞ്ഞ ബോണസ് നല്‍കാനാണ് കമ്പനിയുടെ തീരുമാനമെന്ന് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ഫേസ്ബുക്ക് കമ്പനിയുടെ 16 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് എല്ലാ ജീവനക്കാര്‍ക്കും ബോണസ് അനുവദിക്കുന്നത്.

Editors Choice