• 18 Aug 2022
  • 02: 45 PM
Latest News arrow

വര്‍ക്കലയില്‍ 'ആന്റി കൊറോണ വൈറസ് ജ്യൂസ്' വിറ്റ് വിദേശി; കയ്യോടെ പിടികൂടി പൊലീസ്

വര്‍ക്കല: വര്‍ക്കലയില്‍ ആന്റി കൊറോണ വൈറസ് ജ്യൂസ് എന്ന പേരില്‍ വില്‍പ്പന നടത്തിയ വിദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വര്‍ക്കല ഹെലിപാഡിന് സമീപത്തുള്ള ഭക്ഷണശാലയ്ക്ക് മുമ്പില്‍ 'ആന്റി കൊറോണ വൈറസ് ജ്യൂസ്' എന്ന ബോര്‍ഡ് സ്ഥാപിച്ച വിദേശിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് താക്കീത് നല്‍കി വിട്ടയച്ചത്.

ക്ലിഫില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന 'കോഫി ടെംപിള്‍' ന്റെ ഉടമയായ അറുപതുകാരനായ ബ്രിട്ടീഷുകാരനാണ് ബോര്‍ഡ് വെച്ചത്. ഇഞ്ചി, നാരങ്ങ, നെല്ലിക്ക എന്നിവ ചേര്‍ത്തു തയ്യാറാക്കിയ ജ്യൂസിന് ആന്റി കൊറോണ എന്ന പേര് നല്‍കുകയായിരുന്നു. ജ്യൂസിന് 150 രൂപ നിരക്കും എഴുതി ചേര്‍ത്തു. എന്തായാലും പൊലീസ് പിടികൂടിയതോടെ ഇയാള്‍ ബോര്‍ഡ് നീക്കം ചെയ്തിട്ടുണ്ട്.