• 06 Jul 2020
  • 02: 25 AM
Latest News arrow

''കൊറോണയ്ക്ക് ഹോമിയോപ്പതിയില്‍ പ്രതിരോധ മരുന്നുണ്ട്, അപവാദപ്രചാരണം നടത്തുന്നവര്‍ ശിക്ഷിക്കപ്പെടും''- ഡോ. അബ്ദുള്‍ ലത്തീഫ്

പകര്‍ച്ചവ്യാധികള്‍ക്ക് ഹോമിയോപ്പതി മരുന്നുണ്ടെന്ന് അറിയുന്നത് മുഖ്യധാരാ വൈദ്യശാസ്ത്ര വിഭാഗം തള്ളിപ്പറയുന്നു. അസാധ്യവും അശാസ്ത്രീയവുമാണെന്നാണ് മോഡേണ്‍ മെഡിസിന്‍ ജനങ്ങള്‍ക്ക് നല്‍കുന്ന വിദഗ്ധ ഉപദേശം. ലോകാരോഗ്യ സംഘടന അംഗീകരിച്ച ഒരു വൈദ്യശാസ്ത്രമാണ് ഹോമിയോപ്പതി. ഇതിനെതിരെ അപവാദം പരത്തുന്നവര്‍ സെക്ഷന്‍ 500 പ്രകാരം ശിക്ഷാര്‍ഹരാണെന്ന കാര്യം ദയവായി ഓര്‍മ്മയില്‍ വെയ്‌ക്കേണ്ടതാണ്. 

കോഴിക്കോട്ടും തിരുവനന്തപുരത്തും സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ പ്രിന്‍സിപ്പാളായി റിട്ടയര്‍ ചെയ്തയാളാണ് ഞാന്‍. 1997 മുതല്‍ 2003 വരെ കേരളീയരെ മുള്‍മുനയില്‍ നിര്‍ത്തിയ പത്തിലേറെ മാരകമായ പകര്‍ച്ചവ്യാധികള്‍ക്ക് കൃത്യമായ ഹോമിയോ മരുന്ന് കണ്ടെത്തി ജനങ്ങളെ രക്ഷപ്പെടുത്തിയുട്ടുണ്ട്. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ 1997 ലുണ്ടായ കോളറ രോഗത്തിന് ആര്‍സനിക് ആല്‍ബ് 200 എന്ന മരുന്നാണ് 3,47,260 ആളുകള്‍ക്ക് നല്‍കിയത്. 16 ദിവസം നീണ്ടു നിന്ന ക്യാമ്പിന് നേതൃത്വം വഹിച്ചത് ഇപ്പോള്‍ തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളായ ഡോ.സുനില്‍ രാജായിരുന്നു. ഈ മരുന്ന് പ്രയോഗത്തിന് ശേഷം അട്ടപ്പാടിയില്‍ 23 വര്‍ഷമായിട്ടും പഴയതു പോലെ കോളറ മരണം നടക്കുന്നതായി റിപ്പോര്‍ട്ടില്ല. 

കാസര്‍കോട് ജില്ലയില്‍ സെറിബ്രല്‍ മലേറിയ ബാധിച്ചപ്പോള്‍ ചിനിനം ആല്‍ബ് 200 എന്ന മരുന്ന് 6,40,000 ആളുകള്‍ക്ക് 1999ല്‍ നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് 21 വര്‍ഷമായിട്ട് അവിടെ ഇത്തരത്തിലുള്ള രോഗം വന്നതായി അറിവില്ല. അതുപോലെ 2002 ല്‍ ഫോര്‍ട്ട് കൊച്ചിയില്‍ ടൈഫോയ്ഡ് ബാധിച്ചപ്പോള്‍ പ്രതിരോധ മരുന്നായി ആര്‍സനിക് ആല്‍ബം 200 എന്ന മരുന്ന് 2,60,000 പേര്‍ക്ക് നല്‍കിയിരുന്നു. ആരോഗ്യവകുപ്പ് പോലും പരിമിതിയുണ്ടെന്ന് കയ്യൊഴിഞ്ഞ അതേ സ്ഥലത്ത് ഇന്നുവരെ ടൈഫോയ്ഡ് രോഗം വീണ്ടും വന്നതായി കാണുന്നില്ല. 18 വര്‍ഷം കഴിഞ്ഞിരിക്കുന്നു. 2002ല്‍ കേരളമാകെ ബാധിച്ച ഡെങ്കിപ്പനിയ്ക്ക് 2 കോടിയിലേറെ ആളുകള്‍ക്ക് പ്രതിരോധ മരുന്നായി യുപ്പറ്റോറിയം പെര്‍ഫോളിയേറ്റം 200 എന്ന മരുന്ന് നല്‍കിയിരുന്നു. തിരുവനന്തപുരത്ത് മരുന്ന് കഴിച്ച 2 ലക്ഷം ആള്‍ക്കാരില്‍ യൂണിവേഴ്‌സിറ്റി കോളേജ് സ്റ്റാറ്റിസ് വിഭാഗം റിട്ടയേര്‍ഡ് പ്രൊഫസര്‍ ഹമീദിന്റെ നേതൃത്വത്തില്‍ പഠനം നടത്തിയപ്പോള്‍ 86 ശതമാനം ആള്‍ക്കാര്‍ക്ക് ഹോമിയോ മരുന്ന് നല്‍കിയതിന്റെ ഗുണം കിട്ടിയതായി അദ്ദേഹം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഇതേ മരുന്ന് ഉപയോഗിച്ച് 2017ല്‍ കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും പഞ്ചായത്ത് അധികൃതരുടെ മേല്‍നോട്ടത്തില്‍ കുടുംബശ്രീ തുടങ്ങിയ വിഭാഗക്കാരുടെ സഹായത്താല്‍ യുപ്പറ്റോറിയം പെര്‍ഫോളിയേറ്റം 200 എന്ന മരുന്ന് വിതരണം ചെയ്തു. 47.5 കിലോ മരുന്ന് ഞാന്‍ സൗജന്യമായി തയ്യാറാക്കി ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണെ ഏല്‍പ്പിച്ചിരുന്നു. ഇതുപോലെ 1998ല്‍ കോഴിക്കോട്ടുണ്ടായ ഗാസ്‌ട്രോ എന്റൈറ്റിസ് എന്ന രോഗത്തിന് അത് മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ 2000 പേര്‍ക്കും 1998ല്‍ ജലജന്യ രോഗങ്ങള്‍ക്ക് 7000 പേര്‍ക്കും ആര്‍സനിക് ആല്‍ബം നല്‍കിയിരുന്നു. 1999ല്‍ മലപ്പുറത്തുണ്ടായ കോളറ രോഗം പ്രതിരോധിക്കാനായി 9080 പേര്‍ക്ക് ആര്‍സനിക് ആല്‍ബം 200 ഉം 1998ല്‍ വടകര ബ്ലോക്കിലെ 4,55,388 ആള്‍ക്കാര്‍ക്ക് മഴക്കാലജന്യ രോഗപ്രതിരോധത്തിന് ബാപ്റ്റീഷ്യ 30യും 2001 ലുണ്ടായ എലിപ്പനിയെ പ്രതിരോധിക്കാന്‍ 13 ലക്ഷം ആള്‍ക്കാര്‍ക്ക് ഫോസ്ഫറസ് 30യും 2002ല്‍ വിഴിഞ്ഞത്തുണ്ടായ കോളറ രോഗപ്രതിരോധത്തിന് 55,667 പേര്‍ക്ക് ആര്‍സനിക് ആല്‍ബം 200ഉം നല്‍കിയിരുന്നു.

തീവ്രമായ പത്തിലേറെ പകര്‍ച്ചവ്യാധികളില്‍ ഒമ്പത് എണ്ണങ്ങളില്‍ മരുന്ന് നിശ്ചയിച്ചത് ഞാന്‍ തന്നെയായിരുന്നു. എലിപ്പനി രോഗത്തിന് ഡോ. ഇസ്മയില്‍ സേട്ടാണ് മരുന്ന് കണ്ടെത്തിയത്. പ്രധാനപ്പെട്ട ആറ് രോഗങ്ങളില്‍ ആര്‍സനിക് ആല്‍ബം 200 എന്ന മരുന്നാണ് കണ്ടെത്തിയത്. കാസര്‍കോട്ട് ചിനിനം ആല്‍ബ് എന്ന അപൂര്‍വ്വ മരുന്നും നല്‍കിയിരുന്നു.

കേന്ദ്ര ആയുഷ് ഡിപ്പാര്‍ട്‌മെന്റിന്റെ ശുപാര്‍ശ പ്രകാരം സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതിയുടെ മൂന്ന് വര്‍ഷത്തെ ഗവേഷണ ഗ്രാന്‍ഡ് വാങ്ങി, തിരുവനന്തപുരം റീജിയണല്‍ റിസര്‍ച്ച് ലാബില് ഡോ. സിഎസ്പി അയ്യരുടെ നേതൃത്വത്തില്‍ രക്ത പരിശോധന നടത്തി. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പുനലൂര്‍ ഭാഗങ്ങളിലുള്ള 484 ആള്‍ക്കാരുടെ രക്തം, മരുന്ന് കൊടുക്കുന്നതിന് മുമ്പും അതിന് ശേഷവും പഠനവിധേയമാക്കിയപ്പോള്‍ അവര്‍ക്ക് നല്‍കിയ മരുന്നുകളില്‍ ഏറ്റവും ഗുണപ്രദമായത് ആര്‍സനിക് ആല്‍ബായിരുന്നു. 

കൊറോണ വിഷബാധയുള്ളവരില്‍ പ്രതിരോധശേഷി കുറവായിരിക്കും എന്ന കാര്യം നമ്മള്‍ അംഗീകരിക്കണം. ആര്‍സനിക് ആല്‍ബ് 30 ആയുഷ് പറയുന്നത് പോലെ ദിവസത്തിലൊരിക്കല്‍ 3 ദിവസവും തുടര്‍ന്ന് അഞ്ചാം ദിവസം ഫോസ്ഫറസ് 200 ഒരു ഡോസും ഏഴാം ദിവസം ബ്രയോണിയ വണ്‍എം ഒരു ഡോസും നല്‍കിയാല്‍ രോഗത്തെ പ്രതിരോധിക്കാവുന്നതാണ്. ഇവ നല്‍കിക്കൊണ്ട് നമ്മള്‍ ഒരു മാതൃകാപരമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. അതിനെ തുടര്‍ന്ന് ഒരു പഠനവും ആവശ്യമാണ്. ഇനി ഇവയാണ് നമ്മുടെ മുമ്പിലുള്ളത്. 

Editors Choice