• 27 May 2020
  • 06: 24 AM
Latest News arrow

ജീവനക്കാരന് 'കൊവിഡ്-19': ഇന്‍ഫോസിസ് ബംഗളൂരുവിലെ ഓഫീസ് ഒഴിപ്പിച്ചു

ബംഗളൂരു: 'കൊവിഡ്-19' രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടർന്നതിനെ തുടര്‍ന്ന് മിക്ക ഐടി സ്ഥാപനങ്ങളും ജീവനക്കാരോട് വീട്ടില്‍ നിന്നും ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ ഇന്‍ഫോസിസ് ബംഗളൂരുവിലെ ഓഫീസ് ഒഴിപ്പിച്ചതായി സെന്റര്‍ ഹെഡ് ഗുരുരാജ് ദേശ്പാണ്ഡെ അറിയിച്ചു. ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തെ തുടര്‍ന്നാണിതെന്ന് അദ്ദേഹം ജീവനക്കാര്‍ക്ക് അയച്ച ഈ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞു.

ഒഴിപ്പിച്ച കെട്ടിടത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് നടത്തുമെന്നും ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഈ നടപടിയെന്നും ഗുരുരാജ് ദേശ്പാണ്ഡെ അറിയിച്ചു. ഭയപ്പെടേണ്ട കാര്യമില്ലെന്നും എല്ലാവരും ജാഗ്രതയിലായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും കൃത്യമായ സ്രോതസുകളിലൂടെ മാത്രം വിവരങ്ങള്‍ ലഭ്യമാക്കാൻ ശ്രമിക്കണമെന്നും ദേശ്പാണ്ഡെ ജീവനക്കാരോട് നിർദ്ദേശിച്ചു.

1990 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ഓഫീസാണ് ഇപ്പോള്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അടച്ചിരിക്കുന്നത്. 

Editors Choice