• 08 Apr 2020
  • 11: 38 AM
Latest News arrow

'പുതൂര്‍ പുരസ്‌കാരം' അക്കിത്തത്തിന്

തൃശ്ശൂര്‍: ഉണ്ണികൃഷ്ണന്‍ പുതൂര്‍ സ്മാരക ട്രസ്റ്റിന്റെ 'പുതൂര്‍ പുരസ്‌കാര'ത്തിന് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അര്‍ഹനായി. 11,111 രൂപയും കലാകാരന്‍ ജെ.ആര്‍. പ്രസാദ് രൂപകല്പനചെയ്ത വെങ്കലശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ ആറാം ചരമവാര്‍ഷികദിനമായ ഏപ്രില്‍ രണ്ടിന് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് ആന്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷാജു പുതൂര്‍ അറിയിച്ചു.