കണ്ണൂരില്‍ 'കൊവിഡ്-19' സ്ഥിരീകരിച്ചയാള്‍ കോഴിക്കോട് ജില്ലയില്‍ എത്തിയെന്ന് കളക്ടർ

കോഴിക്കോട്: കണ്ണൂരില്‍ 'കൊവിഡ്-19' സ്ഥിരീകരിച്ചയാള്‍ കോഴിക്കോട് ജില്ലയില്‍ എത്തിയതായി ജില്ലാ കളക്ടര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മാര്‍ച്ച് 5 ന് ദുബായില്‍ നിന്നും SG54 സ്പൈസ്ജെറ്റ് വിമാനത്തില്‍ കരിപ്പൂരിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇയാള്‍ ഇറങ്ങിയത്. ഇയാള്‍ 10:45 നും 12:00 നും ഇടയിൽ വൈദ്യരങ്ങാടി, മലബാർ പ്ലാസ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു.
ഈ സമയത്ത് ഹോട്ടലിലുണ്ടായിരുന്നവർ ആരെങ്കിലുമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കോഴിക്കോട് ജില്ലയിലെ കണ്ട്രോള് റൂമിലെ 0495 2371002, 2376063, 2371451 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന്നും കോഴിക്കോട് കളക്ടര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. രാമനാട്ടുകര മുന്‍സിപ്പാലിറ്റി റാപ്പിഡ് റസ്പ്പോണ്‍സ് ടീമിന് (RRT ) ഇത് സംബന്ധിച്ച വിവരമുണ്ടെങ്കില്‍ ഉടന്‍ തന്നെ ജില്ലാ തല റാപ്പിഡ് റസ്പ്പോണ്‍സ് ടീമിന് കൈമാറേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.