• 05 Jul 2020
  • 11: 28 AM
Latest News arrow

സ്വർണ്ണവില താഴ്‌ന്നു; പവന് 1,200 രൂപ കുറഞ്ഞു; 30,600 രൂപ

രൂപയുടെ മൂല്യത്തിനും ഓഹരി വിപണിയിലെ തകർച്ചയ്ക്കും പിന്നാലെ സ്വര്‍ണ്ണവിലയും താഴ്‌ന്നു. വെള്ളിയാഴ്ച രാവിലെ ആഭ്യന്തര വിപണിയില്‍ പവന് 1,200 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ പവന്റെ വില 30,600 രൂപയായി. ഗ്രാമിന്റെ വില 150 രൂപ കുറഞ്ഞ് 3,825 രൂപയായി. നാലുദിവസം കൊണ്ട് 1,720 രൂപയാണ് പവന്റെ വിലയില്‍ കുറവുണ്ടായത്. മാര്‍ച്ച് ഒമ്പതിന്  പവന് 32,320 രൂപ എന്ന എക്കാലത്തെയും റെക്കോഡ് നിരക്കിലായിരുന്നു സ്വര്‍ണവില.

ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് 1.3ശതമാനം താഴ്ന്ന് ഔണ്‍സിന് (ഒരു ട്രോയ് ഔൺസ് = 31.1035 ഗ്രാം)  1,555.42 ഡോളറായി. കഴിഞ്ഞദിവസം 3.6 ശതമാനവും വിലയിടിഞ്ഞിരുന്നു. ഇതോടെ ഈയാഴ്ച മാത്രം ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഏഴുശതമാനമാണ് ഇടിവുണ്ടായത്. തിങ്കളാഴ്ച എക്കാലത്തെയും ഉയര്‍ന്നവിലയായ 1,700 ഡോളറിലായിരുന്നു വ്യാപാരം. 

Editors Choice