• 25 May 2020
  • 08: 21 PM
Latest News arrow

കൊറോണ ഭീതിയിൽ വിറച്ച് ഓഹരി വിപണി: സെൻസെക്‌സും നിഫ്റ്റിയും താഴേക്ക് പതിച്ചു; നിക്ഷേപകർക്ക് നഷ്ടം 11 ലക്ഷം കോടിയിലേറെ രൂപ

മുംബൈ: ലോകാരോഗ്യസംഘടന 'കൊവിഡ്-19' മഹാമാരിയായി പ്രഖ്യാപിച്ചതിനെതുടര്‍ന്ന് സെന്‍സെക്‌സ് 2,919.26 (8.18%) പോയന്റ് ഇടിഞ്ഞു 32,778.14ൽ ക്ളോസ് ചെയ്തു. നിഫ്റ്റി 868.25 (8.30%) പോയന്റ് താഴേയ്ക്ക് പോയി 9,590.15ൽ ക്ളോസ് ചെയ്തു.  ഇതോടെ രാജ്യത്തെ നിക്ഷേപകര്‍ക്ക് ഒരു ദിവസംകൊണ്ട് നഷ്ടമായത് 11 ലക്ഷം കോടിയിലേറെ രൂപയാണ്.ഇടയ്ക്ക് 3,100 പോയന്റ് ഇടിഞ്ഞിരുന്നു. അടുത്തകാലത്ത് ഇതാദ്യമായാണ് സെന്‍സെക്‌സ് ഒരുദിവസം 3,100 പോയന്റിലേക്ക് പതിക്കുന്നത്.

കൊറോണ ആഗോള തലത്തില്‍ വിപണികളെ പിടിച്ചുകുലുക്കുകയാണ്. നിഫ്റ്റി 2017 ജൂലായ്ക്കുശേഷം സപ്പോര്‍ട്ട് നിലവാരമായ 10,000-ത്തില്‍നിന്ന് വഴുതി 9,600-ലേയ്‌ക്കെത്തുന്നത് ആദ്യമായാണ്. എല്ലാ സെക്ടറല്‍ സൂചികകളും 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലാണ്.

ആഗോള വിപണികളിലെല്ലാം തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. യുഎസ് സൂചികകള്‍ ആറുശതമാനം താഴ്ന്നാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണ് സൂചികകള്‍ നേരിടുന്നത്. 2008-ലെ തകർച്ച ആവര്‍ത്തിക്കുമോയെന്നാണ് നിക്ഷേപകര്‍ ആശങ്കപ്പെടുന്നത്.

Editors Choice