• 08 Apr 2020
  • 11: 01 AM
Latest News arrow

''വിപ്ലവത്തിന് സമയമായി, മുഖ്യമന്ത്രിയാകാനില്ല''- പാര്‍ട്ടി പ്രഖ്യാപിക്കാതെ വീണ്ടും രജനീകാന്ത്

ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാതെ പാര്‍ട്ടിയെക്കുറിച്ചുള്ള തന്റെ ആശയങ്ങളും സ്വപ്‌നങ്ങളും മാത്രം പങ്കുവെച്ച് രജനീകാന്ത്. രജനി മക്കള്‍ മണ്ഡ്രത്തിന്റെ ജില്ലാ സെക്രട്ടറിമാരുടെ ഇന്ന് നടന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തന്റെ ആശയങ്ങളും രാഷ്ട്രീയ കാഴ്ചപ്പാടുകളും വിശദീകരിക്കുകയാണ് വാര്‍ത്താ സമ്മേളനത്തിലും രജനീകാന്ത് ചെയ്തത്.

മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് രജനീകാന്ത്  ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയാകണമെന്നോ നിയമസഭയില്‍ ഇരിക്കണമെന്നോ ഒരിക്കലും ചിന്തിച്ചിട്ടില്ല. പാര്‍ട്ടി പ്രസിഡന്റിന് ഭരണത്തില്‍ ഇടപെടാനാകില്ലെന്നും രജനീകാന്ത് പറഞ്ഞു.

വിരമിച്ച ഐപിഎസ്, ഐഎഎസ് ഉദ്യേഗസ്ഥര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കണം. തന്റെ പാര്‍ട്ടിയില്‍ 60 മുതല്‍ 65 ശതമാനം വരെ യുവാക്കളായിരിക്കുമെന്നും രജനീകാന്ത് അറിയിച്ചു. 

പാര്‍ട്ടിയുടെ നേതൃത്വ സ്ഥാനത്ത് ഒരു നേതാവ് അല്ല, പല നേതാക്കള്‍ ഉണ്ടാവും. പാര്‍ട്ടിയും ഭരണവും രണ്ടായിരിക്കും. ഇപ്പോഴല്ലെങ്കില്‍ മറ്റൊരവസരമുണ്ടാകില്ല. വിപ്ലവത്തിനുള്ള സമയമായിയെന്നും രജനീകാന്ത് പറഞ്ഞു.