• 18 Aug 2022
  • 12: 24 PM
Latest News arrow

കൊറോണ രോഗിയെ കണ്ടെത്താന്‍ ശ്രമിച്ചു; ഡോക്ടര്‍ ഷിനു ശ്യാമളനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

തൃശൂര്‍: കൊറോണ സംശയമുള്ള രോഗിയെ കണ്ടെത്താന്‍ ശ്രമിച്ച സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ പിരിച്ചുവിട്ടു. ഖത്തറില്‍ നിന്നും വന്ന് കടുത്ത പനിയുമായി ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ വ്യക്തിയ്ക്ക് കൊറോണ സംശയിച്ചതിനും ഇക്കാര്യം ആരോഗ്യവകുപ്പിനെയും പൊലീസിനെയും അറിയിച്ചതിനുമാണ് ഡോക്ടര്‍ ഷിനു ശ്യാമളനെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ഡോ. ഷിനു ശ്യാമളന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് ഇട്ടിട്ടുണ്ട്.

ഡോ. ഷിനു ശ്യാമളന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്....

സ്വകാര്യ ക്ലിനിക്കില്‍ വന്ന രോഗിയെ സംശയാസ്പദമായ രീതിയില്‍ കണ്ടപ്പോള്‍ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പോലീസിനെയും റിപ്പോര്‍ട്ട് ചെയ്തതിനും ഫേസ്ബുക്കില്‍ എഴുതിയതിനും, ടി. വി യില്‍ പറഞ്ഞതിനും എന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.

രോഗിയുടെയോ, ക്ലിനിക്കിന്റെയോ ഒരു വിശദാംശവും ഞാന്‍ പുറത്തു വിട്ടിട്ടില്ല. മുതലാളി പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീര്‍ക്കുവാന്‍ ഇതില്‍ എന്ത് കള്ളത്തരമാണ് ഉള്ളത്? അയാള്‍ക്ക് കൊറോണ ആണെങ്കില്‍ ക്ലിനിക്കില്‍ രോഗികള്‍ വരുമോ എന്നു തുടങ്ങി മുതലാളിയുടെ കുറെ സ്വാര്ഥമായ ചോദ്യങ്ങള്‍. ക്ഷമിക്കണം. തെറ്റ് കണ്ടാല്‍ ചൂണ്ടി കാണിക്കും. ഇനിയും.

ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇനിയും ചെയ്യും. അറിയിക്കേണ്ടവരെ ഉദ്യോസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാന്‍ അനുവദിച്ചവര്‍ക്ക് ഒരു കുഴപ്പവുമില്ല. ആ ഉദ്യോഗസ്ഥര്‍ സുഖിച്ചു ജോലി ചെയ്യുന്നു. പക്ഷെ എനിക്ക് ജോലി പോയി. എന്ത് നാടാണിത്?

ഞാന്‍ ചെയ്തതില്‍ ഒരു തെറ്റുമില്ല. ഇനിയും ശബ്ദിക്കും.