• 04 Oct 2023
  • 07: 38 PM
Latest News arrow

സൗദിയില്‍ 30 ശതമാനത്തോളം വിദേശ കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സില്ല

മനാമ: സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ 30 ശതമാനത്തോളം കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്ന് റിപ്പോര്‍ട്ട്. സ്വന്തം നിലക്ക് തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരുടെ കുടുംബാംഗങ്ങളാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാതെ കഴിയുന്നത്. സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സൗദി സ്വകാര്യ മേഖലയിലെ ഭൂരിഭാഗം വിദേശികളുടെയും കുടുംബാംഗങ്ങള്‍ക്ക് കമ്പനികള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. ആശ്രിത വിസയില്‍ കഴിയുന്ന എല്ലാവര്‍ക്കും നിര്‍ബന്ധിത ഇന്‍ഷ്വറന്‍സ് പരിരക്ഷ ഈ മാസം 21 ന് പ്രാബല്യത്തില്‍വരുമെന്ന്് പാസ്‌പോര്‍ട്ട് വിഭാഗം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ തിയ്യയതിക്കുശേഷം ഇന്‍ഷ്വറന്‍സ് എടുക്കാത്തവര്‍ക്ക് ഇഖാമ നല്‍കുകയോ പുതുക്കുകയോ ചെയ്യില്ലെന്ന് അധികൃതര്‍ മുറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഫാമിലി സ്റ്റാറ്റസിലല്ലാതെ രാജ്യത്ത് കുടുംബത്തോടൊപ്പം കഴിയുന്ന വിദേശികളെയും സ്വന്തം നിലക്ക് തൊഴിലുകളിലേര്‍പ്പെടുന്ന വിദേശികളെയുമാണ് പുതിയ നിയമം ആശങ്കയിലാക്കിയത്.
എന്നാല്‍, സ്വന്തം നിലക്ക് തൊഴിലുകളില്‍ ഏര്‍പ്പെടുന്നതിന് തൊഴിലാളികളെ അനുവദിക്കുന്ന സ്ഥാപനങ്ങള്‍ ഇനി മുതല്‍ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്കും ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പു വരുത്തേണ്ടിവരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ചില സ്ഥാപനങ്ങള്‍ വിദേശ തൊഴിലാളികളെ സ്വന്തം നിലക്ക് തൊഴിലുകളില്‍ ഏര്‍പ്പെടുന്നതിന് അനുവദിക്കുന്നുണ്ട്. ഇവര്‍ വിദേശികളുടെ കുടുംബാംഗങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പോളിസി നിരക്ക് അടയ്ക്കുന്നില്ല. ഇനി മുതല്‍ ഇത്തരക്കാര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിയമം ശക്തമായി നടപ്പാക്കുമെ്് സൗദി കൗസില്‍ ഓഫ് ചേംബേഴ്‌സിലെ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്മിറ്റി അംഗം അബ്ദുല്‍ അസീസ് അബുസ്സൗദ് പറഞ്ഞു. മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്താതെ ഈ മാസം 21 മുതല്‍ വിദേശ തൊഴിലാളികളുടെ ഇഖാമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
പൊലീസ് കാരനാണ് വെടിയേറ്റ് മരിച്ചത്.