നിര്‍മ്മാതാക്കള്‍ക്ക് ഷെയ്ൻ 32 ലക്ഷം രൂപ നല്‍കും; പ്രശ്നം പരിഹരിക്കാന്‍ ഇടപെട്ട് 'അമ്മ'

കൊച്ചി: നടന് ഷെയ്ൻ നിഗവും നിര്‍മ്മാതാക്കളുമായുള്ള പ്രശ്നം പരിഹരിക്കാന്‍ ഇടപെട്ട് അഭിനേതാക്കളുടെ സംഘടനയായ അമ്മ. ഷെയ്ൻ കാരണം സിനിമയുടെ ചിത്രീകരണം മുടങ്ങിയ നിര്‍മ്മാതാക്കള്‍ക്ക് ഷെയ്ൻ നഷ്ടപരിഹാരം നല്‍കണമെന്ന് കൊച്ചിയില്‍ നടന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായി.
ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അത്രയും തുക നല്ക്കാനാവില്ലെന്ന് അമ്മ അറിയിച്ചു. എന്നാല്‍ സിനിമയുടെ ഭാവിയെക്കരുതി പ്രശ്നം പരിഹരിക്കണമെന്നാണ് സംഘടന ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ നിര്‍മ്മാതാക്കളുടെ അസോസിയേഷന് ഷെയ്നിന്റെ പ്രതിഫലത്തില്‍ നിന്ന് തുക നല്‍കട്ടെയെന്നാണ് തീരുമാനം.
വെയില്, കുര്‍ബാനി എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ക്കാണ് നഷ്ടപരിഹാരം നല്‍കുക. എന്നാല്‍, പണം ഇവര്‍ക്ക് നേരിട്ട് നല്‍കാതെ നിര്‍മാതാക്കളുടെ സംഘടനയായിരിക്കും നല്‍കുക. എത്രയാണ് നഷ്ടപരിഹാരമായി നല്‍കുന്നതെന്ന് തീരുമാനമായില്ലെങ്കിലും 16 ലക്ഷം വീതമായിരിക്കുമെന്നാണ് സൂചന.