'യൂറോ 2020': ഭീഷണിയായി 'കൊവിഡ്19'

ലണ്ടന്‍: 'കൊവിഡ്19' പടർന്നു പിടിക്കുന്നത് 2020 യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ('യൂറോ 2020') ഭീഷണിയാവുന്നു. ചാമ്പ്യൻഷിപ്പ് തുടങ്ങാന്‍ 100 ദിവസങ്ങളോളം മാത്രം ശേഷിക്കെയാണ് ആശങ്കയുയർന്നത്. യൂറോപ്പിലെ പല രാജ്യങ്ങളിലും 'കൊവിഡ്19' റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രൊഫഷണല്‍ ലീഗുകൾ ഉള്‍പ്പെടെ മത്സരങ്ങള്‍ മാറ്റിവെച്ചുകൊണ്ടിരിക്കുകയാണ്.
2020 ജൂൺ 12 മുതൽ ജൂലൈ 12 വരെ യൂറോപ്പിലെ 12 രാജ്യങ്ങളിലെ 12 നഗരങ്ങളിലാണ് യൂറോ കപ്പ് നടക്കേണ്ടത്. ഇംഗ്ലണ്ട്, ജര്‍മനി, അസര്‍ബെയ്ജാന്‍, റഷ്യ, ഇറ്റലി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. ഇറ്റലിയില്‍ ഉള്‍പ്പെടെ 'കൊവിഡ്19' പടരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നടത്താനാവുമോ എന്നാണ് സംഘാടകര്‍ക്ക് ആശങ്ക. രോഗം പടരുന്നത് നിയന്ത്രണവിധേയമായാല്‍ മാത്രമേ യൂറോ കപ്പ് നിശ്ചിത സമയത്തുതന്നെ നടത്താന്‍ കഴിയുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. വേദികളെല്ലാം മത്സരത്തിന് തയ്യാറെടുത്തുവെന്നും സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും സംഘാടകർ പ്രതികരിച്ചു.
2016-ൽ നടന്ന യൂറോ കപ്പിൽ പോർച്ചുഗലാണ് ചാമ്പ്യന്മാരായത്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ