• 27 May 2020
  • 07: 00 AM
Latest News arrow

ഇന്ത്യക്കാര്‍ക്ക് സാംസങ് തന്നെ ഹീറോ

പുത്തന്‍ ഫീച്ചറുകളും മേന്‍മകളും ഉള്‍പ്പെടുത്തിക്കൊണ്ട് മൊബൈല്‍ ഫോണ്‍ വിപണി കീഴടക്കാന്‍ കൊതിക്കുന്ന കമ്പനികളുടെ കൂട്ടത്തില്‍ ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച കമ്പനിയായി സാംസങ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇത് നാലാം തവണയാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ബ്രാന്‍ഡായി സാംസങ് തിരഞ്ഞെടുക്കപ്പെടുന്നത്. പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ആപ്പിള്‍. ട്രാ റിസര്‍ച്ച് (മുമ്പ് ട്രസ്റ്റ് അഡൈ്വസറി) ആണ് ഇക്കാര്യം പഠനം നടത്തി പുറത്തുവിട്ടിരിക്കുന്നത്. 

2013, 2015, 2018 വര്‍ഷങ്ങളിലും സാംസങ് തന്നെയായിരുന്നു മുന്‍പന്തിയില്‍. കഴിഞ്ഞ വര്‍ഷം സാംസങ് അതിന്റെ മുഴുവന്‍ ഫീച്ചേഴ്‌സും പരിഷ്‌കരിച്ചിരുന്നു. പ്രീമിയം ബ്രാന്‍ഡ് ഇമേജിങ് ഉപയോഗിച്ച് സ്മാര്‍ട്‌ഫോണ്‍ വിഭാഗം പുതുക്കി. സാംസങ് ജെ സീരീസ് ഫോണുകള്‍ ഒഴിവാക്കി കൂടുതല്‍ ജനപ്രിയമായ എം സീരീസും എ സീരീസ് ഫോണുകളും ജനങ്ങളില്‍ എത്തിച്ചു. ഗാലക്‌സി എ 10, എ 50 എന്നിവ ലോകത്തിലെ ഏറ്റവും മികച്ച പത്ത് സ്മാര്‍ട്‌ഫോണുകളില് ഇടം നേടി. ഗാലക്‌സി എസ് 10 സീരീസും ഗാലക്‌സി നോട്ട് 10 സീരീസും ശ്രദ്ധ നേടി. 

2020 ന്റെ തുടക്കത്തില്‍, സാംസങ് ഗാലക്‌സി എസ് 10 ലൈറ്റ്, ഗാലക്‌സി നോട്ട് 10 ലൈറ്റ് എന്നിവ പുറത്തിറക്കി. സാംസങ്ങില്‍ നിന്നുള്ള പ്രീമിയം ഓഫറായി ഗാലക്‌സി എസ് 20 സീരീസുമെത്തി. ഏറ്റവുമൊടുവില്‍ മടക്കാവുന്ന സ്മാര്‍ട് ഫോണായ ഗാലക്‌സി ഇസഡ് ഫഌപ്പ് പുറത്തിറക്കി വിപണയില്‍ താരമായി.

Editors Choice