വനിതാ ടി20 ലോകകപ്പ്: മെൽബണിൽ ഇന്ത്യൻ വനിതകളുടെ ലങ്കാദഹനം

മെല്‍ബണ്‍: വനിതകളുടെ ടി20 ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ നാലാമത്തെ മല്‍സരത്തിലും ഇന്ത്യ കരുത്തറിയിച്ചു.16-കാരിയായ ഷെഫാലിയുടെ (47 റൺസ് ) ബാറ്റിംഗ് കരുത്തിൽ 5.2 ഓവർ ബാക്കി നിൽക്കെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചത്. ആദ്യത്തെ മൂന്നു മല്‍സരങ്ങളും ജയിച്ച ഇന്ത്യ നേരത്തേ തന്നെ സെമി ഫൈനലില്‍ കടന്നിരുന്നു. ഈ ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. നാല് വിക്കറ്റെടുത്ത രാധാ യാദവാണ് പ്ലെയർ ഓഫ് ദ മാച്ച്.
സ്‌കോര്‍: ശ്രീലങ്ക 20 ഓവറില്‍ ഒമ്പതിന് 113.
ഇന്ത്യ 14.4 ഓവറില്‍ മൂന്നിന് 116.
എ ഗ്രൂപ്പില്‍ നാലില്‍ നാലും ജയിച്ച ഇന്ത്യയ്ക്ക് എട്ട് പോയന്റുണ്ട്. ഓസ്‌ട്രേലിയ- ന്യൂസിലാന്‍ഡ് മത്സരത്തിലെ വിജയികളാണ് എ ഗ്രൂപ്പില്‍ രണ്ടാമതായി സെമിയിലെത്തുക.
114 റണ്‍സ് ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 32 പന്തുകള്‍ ബാക്കിയിരിക്കേ ലക്ഷ്യം കണ്ടു. 34 പന്തുകള്‍ നേരിട്ട ഷെഫാലി ഏഴു ഫോറും ഒരു സിക്‌സും നേടി. ഓപ്പണർ സ്മൃതി മന്ഥാന (17), ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ (15) എന്നിവര്‍ ഷെഫാലിക്ക് പിന്തുണ നല്‍കി. ജെമീമ റോഡ്രിഗസും (15) ദീപ്തി ശര്‍മയും (15) പുറത്താവാതെ നിന്നു.
നേരത്തെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടു (33), കവിഷ് ദില്‍ഹരി (25) എന്നിവരാണ് ശ്രീലങ്കയെ 113 റണ്‍സിലെദത്തൻ സഹായിച്ചത്. ഹര്‍ഷിത മാധവി (12), ശശികല സിരിവര്‍ധനെ (13) എന്നിവരും ണ്ടക്കം കടന്നു. ബാക്കിയാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. നാല് ഓവറില്‍ 23 റണ്‍സ്മാത്രം വിട്ടുകൊടുത്താണ് രാധ യാദവ് നാലു വിക്കറ്റ് പിഴുതത്. രാജേശ്വരി ഗെയ്‌ക്ക്‌വാദ് രണ്ടു വിക്കറ്റ് വീഴ്ത്തി. ദീപ്തി ശര്‍മ, ശിഖ പാണ്ഡെ, പൂനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
പ്ലെയിങ് ഇലവന്‍:
ഇന്ത്യ:- ഷഫാലി വര്‍മ, സ്മൃതി മന്ദാന, താനിയ ഭാട്ടിയ, ജെമിമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, വേദ കൃഷ്ണമൂര്‍ത്തി, ശിഖ പാണ്ഡെ, രാധ യാദവ്, പൂനം യാദവ്, രാജേശ്വരി ഗെയ്ക്‌വാദ്.
ശ്രീലങ്ക:- ചമരി അട്ടപ്പട്ടു (ക്യാപ്റ്റന്‍), ഉമേഷ തിമാഷിനി, ഹാസിനി പെരേര, ഹാസിമ കരുണരത്‌നെ, ശശികല സിരിവര്‍ധനെ, ഹര്‍ഷിത മാധവി, അനുഷ്‌ക സഞ്ജീവനി, നിലാക്ഷി ഡിസില്‍വ, കവിഷ ദില്‍ഹരി, സത്യ സന്ദീപനി, ഉദേഷിക പ്രബോധിനി.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ