• 10 Apr 2020
  • 05: 37 PM
Latest News arrow

ഡല്‍ഹി സംഘര്‍ഷം; ഐബി ഉദ്യോഗസ്ഥന്റെ മൃതദേഹം അഴുക്ക് ചാലില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപകാരികളുടെ കല്ലേറില്‍ ഐബി ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ചാന്ദ് ബാഗിലെ അഴുക്ക് ചാലില്‍ നിന്നും കണ്ടെത്തിയ മൃതദേഹം ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഐബിയില്‍ സെക്യൂരിറ്റി അസിസ്റ്റന്‍ഡാണ് 26 കാരനായ അങ്കിത് ശര്‍മ. 2017ലാണ് ഇദ്ദേഹം ഐബിയില്‍ ചേരുന്നത്. 

ന്യൂഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഘര്‍ഷങ്ങള്‍ ഏറ്റവും രൂക്ഷമായത് ചാന്ദ് ബാഗിലായിരുന്നു. സംഘര്‍ഷത്തില്‍ ഇതുവരെ 20 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക വിവരം. 180ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.