ഡല്‍ഹി കലാപം: കുട്ടികളെ സംരക്ഷിക്കാന്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് നാട്ടുകാര്‍; വീഡിയോ

ന്യൂഡല്‍ഹി: കലാപകലുഷിതമായ ഡല്‍ഹിയില്‍ സ്കൂള്‍ വിട്ട് വരുന്ന കുട്ടികള്‍ക്ക് നാട്ടുകാര്‍ സുരക്ഷയൊരുക്കിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. നാട് കത്തുമ്പോഴും ജനങ്ങള്‍ വ്യാപകമായി കൊല്ലപ്പെടുമ്പോഴും പൊലീസ് കാഴ്ചക്കാരായി നിന്നതോടെയാണ് കുട്ടികള്‍ക്ക് സുരക്ഷയൊരുക്കാന്‍ നാട്ടുകാര്‍ക്ക് ഇറങ്ങേണ്ടി വന്നത്. യമുന നഗറിലാണ് സ്കൂളിലേക്ക് പോയ കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ നാട്ടുകാര്‍ കൈകോര്‍ത്ത് മനുഷ്യച്ചങ്ങല തീര്‍ത്തത്. റോഡില്‍ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുന്നതിനിടെയാണ് ജീവന് പണയം വെച്ച് കുട്ടികള്‍ക്ക് നാട്ടുകാര്‍ സുരക്ഷയൊരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ബോധി സത്വ സെന്‍ റോയിയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
RECOMMENDED FOR YOU