''മോദിയെ അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ കൂടെ കൊണ്ടുപോകാമോ''; ട്രംപിനെ വരവേറ്റ് ട്രോളര്‍മാരും

ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് രാജകീയമായ വരവേല്‍പ്പാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്. ട്രംപ് തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് മോദി പറയുന്നു. ട്രംപ് തിരിച്ചും അങ്ങിനെ തന്നെ അവകാശപ്പെടുന്നു. ഇന്നലെ നടന്ന നമസ്തേ ട്രംപ് പരിപാടി പരസ്പരം പുകഴ്ത്താനായിരുന്നു ഇരു നേതാക്കളും പ്രയോജനപ്പെടുത്തിയത്. ഇതിന് മുമ്പ് ഇന്ത്യ സന്ദര്‍ശിച്ച ആറ് അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കും നല്‍കാത്ത തരത്തിലുള്ള സ്വീകരണം ട്രംപിന് നല്‍കിയത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. എന്തായാലും ട്രംപിന് സ്വീകരണം നല്കാന് ട്രോളര്‍മാരും മറന്നിട്ടില്ല. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന ട്രോളുകള്‍ കാണാം.
RECOMMENDED FOR YOU